പ്രവാസികളെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കുവൈറ്റ്: രണ്ട് ദിവസങ്ങളിലെ ഷെഡ്യൂളുകള്‍ റദ്ദാക്കി പ്രവാസികളെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിങ്കള്‍,വെള്ളി ദിവസങ്ങളിലായി കുവൈത്തിലേക്കുള്ള ഷെഡ്യൂളുകളാണ് പൂര്‍ണമായും എയര്‍ ഇന്ത്യ റദ്ദാക്കിയത്.

ഫെബ്രുവരി 10 ന് കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും, കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കുമുള്ള വിമാനവും ഫെബ്രുവരി 13 ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കുമുള്ള ഷെഡ്യൂളുകളണ് റദ്ദാക്കിയത്. കൂടാതെ തിരിച്ച് കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഷെഡ്യൂളും റദ്ദാക്കി. രണ്ടിടങ്ങളിലേക്കുമായി നാല് ഷെഡ്യൂളുകള്‍ റദ്ദാക്കിയയോടെ ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ ദുരിതത്തിലായിരിക്കുകയാണ്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

അതേസമയം ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്ര റദ്ദാക്കി മറ്റു വിമാനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കുമെന്നും അറിയിച്ചു. കഴിഞ്ഞ മാസമാണ് കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ 2 വിമാന സര്‍വീസ് ഉണ്ടായിരുന്നത് ഒന്നാക്കി കുറച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts