ബെംഗളൂരു: അപാര്‍ട്ട് സമുച്ചയത്തിലെ മലിനജലശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ രണ്ടുതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കനകപുര റോഡ് കോണനകുണ്ഡെയിലെ അപാര്‍ട്ട്മെന്റില്‍ നടന്ന അപകടത്തില്‍ അപാര്‍ട്ട്മെന്റ് മാനേജ്‌മെന്റും സ്ഥാപന ഉടമയും ജീവനക്കാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കൊനാനകുണ്ഡെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവൃത്തികള്‍ നടത്തുന്ന സ്വകാര്യ കമ്ബനിയുടെ ജീവനക്കാരായ തുമകൂരു സ്വദേശി രവികുമാര്‍ (29), ഒഡിഷ സ്വദേശി ദിലീപ് കുമാര്‍ (26) എന്നിവരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് ഇരുവരും അറ്റകുറ്റപ്പണിക്കായി എത്തിയത്.
ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ കമ്ബനിയിലെ സൂപ്രണ്ട് പാര്‍പ്പിട സമുച്ചയത്തിലെ സുരക്ഷ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും ബോധമറ്റ നിലയില്‍ പ്ലാന്റിന് സമീപം കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലാന്റിനുള്ളില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.