കോവിഡ് മൂന്നാം തരം​ഗം; 20 ശതമാനം കിടക്കകൾ കുട്ടികൾക്ക് നീക്കിവയ്ക്കും; ആരോ​ഗ്യ മന്ത്രി സുധാകർ

ബെം​ഗളുരു; കോവിഡ് മൂന്നാം തരം​ഗമുണ്ടായാൽ 20% കിടക്കകൾ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വയ്ക്കുമെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. മൂന്നാം തരം​ഗമുണ്ടായാൽ അത് കുട്ടികളെ ഏറെ ബാധിക്കുമെന്ന വാർത്തകൾ വന്നതിനെ തുടർന്നാണിത്. കുട്ടികൾക്കായി ജില്ലാ- താലൂക്ക് ആശുപത്രികളിലെയും സാമൂഹിക ആരോ​ഗ്യ കേന്ദ്രങ്ങളിലെയും 20 ശതമാനം കിടക്കകളാണ് മാറ്റി വയ്ക്കുന്നത്. ഓക്സിജൻ സൗകര്യമുള്ള 25,870 കിടക്കകളും , 502 പീഡിയാട്രിക് വെന്റിലേറ്ററുകളും, സർക്കാർ സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ഘട്ടമുണ്ടായാൽ നേരിടാൻ സജ്ജമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

Read More

ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കണം; കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു: പരാതിയുമായി രക്ഷിതാക്കൾ

ബെം​ഗളുരു; ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കുവാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് രം​ഗത്ത്. കോവിഡിന് മുൻപുണ്ടായിരുന്ന സമയക്രമത്തിലേക്ക് മാറ്റുവാനാണ് തീരുമാനം, കോവിഡ് കേസുകൾ തീരെ കുറയുന്നതിനാൽ സാധാരണ ക്ലാസ് സമയം ബെം​ഗളുരുവിൽ പാലിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇപ്പോൾ 6 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഒന്നിടവിട്ടാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഈ രീതി മാറ്റി പഴയപോലെ ക്ലാസുകൾ തുടരാനാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നുവെന്നാണ് മാതാപിതാക്കൾ കാരണം പറയുന്നത്. കോവിഡ്…

Read More

എല്ലാ കുട്ടികൾക്കും ഇൻഫ്ലുവൻസ വാക്സിൻ: നിർദ്ദേശവുമായി ബിബിഎംപി

ബെംഗളൂരു: പീഡിയാട്രിക് കമ്മിറ്റിയുടെയും സാങ്കേതിക ഉപദേശക സമിതിയുടെയും നിർദ്ദേശ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ആരോഗ്യ വകുപ്പും ഉടൻ തന്നെ എല്ലാ കുട്ടികൾക്കും നിർബന്ധമായും ഇൻഫ്ലുവൻസ വാക്സിൻ നൽകാനുള്ള നിർദ്ദേശം സർക്കാരിന് അയയ്ക്കും. ശിശുരോഗവിദഗ്ദ്ധർ വാക്‌സിൻ എടുക്കാൻ നേരിട്ട് രക്ഷിതാക്കളെ അറിയിക്കുന്നുണ്ടെങ്കിലും, പല രക്ഷിതാക്കളും മുന്നോട്ട് വരികയും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യുന്നുണ്ട് എങ്കിലും കൂടുതൽ പേരും ഡോക്ടർമാരുടെ നിർദ്ദേശത്തോട് വിമുഖത കാണിക്കുകയാണ്. അതിനാൽ എല്ലാ കുട്ടികൾക്കും വാക്‌സിൻ  ചെയ്യുന്നതിനും ഇൻഫ്ലുവൻസ, വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, കോവിഡ് -19 വാക്സിൻ ആരംഭിക്കുന്നതുവരെ സംരക്ഷിക്കുന്നതിനും വേണ്ടി കുട്ടികൾക്ക് ഇൻഫ്ലുവൻസ…

Read More

10 വയസ്സിന് താഴെയുള്ള കുട്ടികളിൽ കോവിഡ് വൈറസ് ബാധ കൂടി വരുന്നു.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ബെംഗളൂരുവിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരമായ  ആശങ്കയുണ്ടാക്കുന്നതാണ് 10 വയസ്സിന് താഴെയുള്ള കൂടുതൽ കുട്ടികൾ പോസിറ്റീവ് ആയി മാറുന്നു എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം, പത്ത് വയസ്സിന് താഴെ ഉള്ള  472 കുട്ടികൾക്കാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. വാരാന്ത്യത്തിൽ എത്തുമ്പോൾ ഇത്  500 കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 472 കേസുകളിൽ 244 ആൺകുട്ടികളും 228 പെൺകുട്ടികളുമാണ് ഉള്ളത്. കോവിഡ് രണ്ടാം  തരംഗം കുട്ടികളെ കഠിനമായി ബാധിച്ചുവെന്ന് വിദഗ്ദ്ധർ പറയുന്നു, കഴിഞ്ഞ വർഷത്തിൽ നിന്ന്വ്യത്യസ്തമായി പലരും കുട്ടികളുമായി പുറത്ത് ഇറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നു . കുടുംബം ഒന്നിച് വളരെയധികം സഞ്ചരിക്കുന്നു, ഇത്…

Read More

കുഞ്ഞുങ്ങൾക്ക് രക്ഷകരായി ചൈൽഡ് ലൈൻ: ബെം​ഗളുരുവിൽ രക്ഷപ്പെടുത്തിയത് 1221 കുട്ടികളെ

ബെം​ഗളുരു: 1221 കുട്ടികളെ ആറ് മാസത്തിനിടയിൽ ലൈം​ഗിക ചൂഷണം, ബാലവേല , ഭിക്ഷാടനം എന്നിങ്ങനെയുള്ള അപകടകരമായ സാഹചര്യത്തിൽ നിന്നും ചൈൽഡ് ലൈൻ രക്ഷപ്പെടുത്തി. ഇതിൽ യശ്വന്ത്പുര, കെഎസ്ആർസിറ്റി റെയിൽവേ സ്റ്റേഷനുകളിൽനിന്നാണ് 982 കേസുകളും ലഭിച്ചതെന്ന് ചൈൽഡ് ലൈൻ കോ ഒാർഡിനേറ്റർ സി എൻ നാ​ഗമണി വ്യക്തമാക്കി.

Read More

പിഞ്ച് കുഞ്ഞുങ്ങളെ പൂട്ടിയിട്ട് അമ്മയും അച്ഛനും ജോലിക്ക് പോയി; സഹോദരങ്ങളായ 5 വയസുകാരനും, രണ്ട് വയസുകാരിക്കും കിടക്കക്ക് തീപിടിച്ച് ദാരുണ മരണം

ബെം​ഗളുരു: ഒരു നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ് സഹോദരങ്ങളായ പിഞ്ച് കു‍ഞ്ഞുങ്ങളുടെ മരണം. നേപ്പാൾ സ്വദേശികളും ഇലക്ട്രോണിക് സിറ്റി ബസപുര മെയിൻ റോഡിലെ താമസക്കാരുമായ ദേവേന്ദ്രയുടെയും, രൂപസിയുടെയും മക്കളായ സജൻ(5), ലക്ഷ്മി(2) എന്നിവരാണ് കിടക്കക്ക് തീപിടിച്ച് പുകയേറ്റ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയസമയത്താണ് ദാരുണസംഭവം നടന്നത്. സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് പിതാവ് ദേവേന്ദ്ര. വീട്ടുജോലിക്ക് പോകുന്ന രൂപസി കുഞ്ഞുങ്ങളെ മുറിക്കകത്തിട്ട് പൂട്ടി മുൻവശവും പിറകുവശവും പൂട്ടിയാണ് ജോലിക്ക് പോയത്. അ​ഗ്നിബാധ ഉണ്ടായെങ്കിലും കുഞ്ഞുങ്ങൾക്ക് പുറത്തേക്ക് ഇറങ്ങി ഒാടാനാകാതിരുന്നത് ഇതിനാലാണ്. കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിലായി തീർന്ന കുഞ്ഞുങ്ങളെ…

Read More

കുട്ടികളെ‌ കനാലിൽ എറിഞ്ഞ് അമ്മയും ജീവനൊടുക്കി

രണ്ട് കുഞ്ഞുങ്ങളെ ഹേമാവതി കനാലിലെറിഞ്ഞ് അമ്മയും ജീവനൊടുക്കി. ചന്നരായ പട്ടണതിലെ രാധ(28) മക്കളായ കാന്തരാജു(6), ഭരത് )4) എന്നിവരാണ് മരിച്ചത്. നിരന്തരം സ്ത്രീധനത്തിനായി ഭർത്താവ് സന്തോഷും കുടുംബവും വഴക്കിട്ടതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അയൽവാസികൾ മൊഴി നൽകി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More
Click Here to Follow Us