ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ബെംഗളൂരുവിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരമായ ആശങ്കയുണ്ടാക്കുന്നതാണ് 10 വയസ്സിന് താഴെയുള്ള കൂടുതൽ കുട്ടികൾ പോസിറ്റീവ് ആയി മാറുന്നു എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം, പത്ത് വയസ്സിന് താഴെ ഉള്ള 472 കുട്ടികൾക്കാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. വാരാന്ത്യത്തിൽ എത്തുമ്പോൾ ഇത് 500 കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 472 കേസുകളിൽ 244 ആൺകുട്ടികളും 228 പെൺകുട്ടികളുമാണ് ഉള്ളത്.
കോവിഡ് രണ്ടാം തരംഗം കുട്ടികളെ കഠിനമായി ബാധിച്ചുവെന്ന് വിദഗ്ദ്ധർ പറയുന്നു, കഴിഞ്ഞ വർഷത്തിൽ നിന്ന്വ്യത്യസ്തമായി പലരും കുട്ടികളുമായി പുറത്ത് ഇറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നു . കുടുംബം ഒന്നിച് വളരെയധികം സഞ്ചരിക്കുന്നു, ഇത് വൈറസ് പകരുന്നതിനുള്ള സാധ്യത വർദ്ധിപ്പിച്ചു.
ഇപ്പോൾ കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന കോവിഡ് വൈറസ് ബാധയിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്ന്സംസ്ഥാന കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി അംഗം മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.