2 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ 7 മണിക്കൂറിൽ മോചിപ്പിച്ച് കർണാടക പോലീസ്.

ബെംഗളുരു :2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ എൻജിനീയറിങ്
വിദ്യാർഥിയെ പൊലീസ് 7 മണിക്കുറിനുള്ളിൽ മോചിപ്പിച്ചു.

4 പേർ പിടിയിലായി.

എച്ച്.ബി.ആർ.ലേഔട്ടിൽ താമസിക്കുന്ന സ്വകാര്യ നഴ്സിങ് കോളജ് ഉടമ മീർആരിഫുള്ളയുടെ മകനും യുകെയിൽ ഉപരിപഠനം നടത്തുന്ന റാബീസ് അറഫാത്തിനെയാണ് വീടിന് സമീപത്ത് വച്ച് തട്ടികൊണ്ടുപോയത്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

മകനെ തട്ടിക്കൊണ്ടു പോയതായി ആരിഫുള്ള കെജിഹള്ളി പൊലീസ് സ്റ്റേഷനിൽ 2 മണിക്കൂറിനുള്ളിൽ പരാതി നൽകി.

തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ സിസിടിവി പരിശോധിച്ച്തിൽ നിന്ന് കണ്ടെത്തിയതോടെ നഗരം വിട്ട് പോകുന്നതിന്
മുൻപ് തന്നെ ഇവരെ പിടികൂടാൻ കഴിഞ്ഞു, അബ്ദുൽ ഫഹദ്, ജബൈലുള്ള, സൽമാൻ, തൗഫീഖ് എന്നിവരാണ് പിടിയിലായത്.

തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയാണ് ഫഹദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts