ബെംഗളൂരു: സുള്ള്യ താലൂക്കിൽ ബെല്ലാരെക്കടുത്ത് യുവമോർച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേരള അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം. സുള്ള്യ, പുത്തൂർ, കടബ താലൂക്കുകളിൽ ഇന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചു. കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നെട്ടാരുവിലാണ് യുവമോർച്ച നേതാവ് പ്രവീൺ നാട്ടാർ കഴിഞ്ഞ രാത്രി വെട്ടേറ്റ് മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രാദേശിക സംഘങ്ങൾ കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മാസങ്ങൾക്ക്…
Read MoreTag: Kerala
ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സെപ്റ്റംബർ 3 മുതൽ പത്തു ദിവസം ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്‌കൂൾ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ട്; ഹൈക്കോടതി
കൊച്ചി: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ നൽകിയാൽ അധികൃതർ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കൾ രാജ്യത്തിന്റെ മക്കൾ കൂടിയാണെന്നും പറഞ്ഞ കോടതി അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഒരു അധികാരിക്കും കഴിയില്ലെന്നും വ്യക്തമാക്കി. തുടർന്ന് ജനന സർട്ടിഫിക്കറ്റിലടക്കം ഹരജിക്കാരൻ ആവശ്യപ്പെട്ട തരത്തിൽ തിരുത്തൽ വരുത്താൻ ഉത്തരവിടുകയും ചെയ്തു.…
Read Moreമദ്യപിച്ച് എത്തി ‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍
ഇടുക്കി: മദ്യപിച്ച് കഴിഞ്ഞാൽ, കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായ് ആണ് താനെന്ന് പറഞ്ഞ് ഭാര്യയെ മർദ്ദിച്ചിരുന്ന യുവാവ് അറസ്റ്റിൽ. അണക്കര പുല്ലുവേലിൽ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് (27) വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണുമാന്തിയന്ത്രം ഉടമയും ഡ്രൈവറുമാണ് ജിഷ്ണുദാസ്. ജിഷ്ണുദാസ് ജൂലൈ 19-ന് രാത്രിയിലും മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചു. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചതിനാൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വീട്ടിലെത്തിയ ഭാര്യാപിതാവിന്റെ മുന്നിലും ഇയാൾ യുവതിയെ മർദ്ദിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ചെന്നും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreസ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ സാധിക്കില്ല; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിനോട് പ്രതികരിച്ചത് കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സ്‌കൂളുകൾ മിക്‌സഡ് ആക്കണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം പരിഗണിച്ച് മാത്രമേ ആവുകയുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വിദ്യാഭ്യാസ…
Read Moreകേരളത്തില്‍ ആദ്യ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ കൊല്ലും
വയനാട്: കേരളത്തിൽ ആദ്യ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട് മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഈ ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെയാണ് സാംപിൾ പരിശോധനക്ക് അയച്ചത്. ഭോപ്പാലിലേയ്ക്ക് അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. ഇതോടെ രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാൽ പെട്ടെന്ന് പടരുമെന്നും അതിനാൽ അതീവജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം ഇനിമുതൽ കർശനമാക്കും. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുള്ള കൂടാതെ ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകിയട്ടുണ്ട്. . പന്നികളെ ബാധിക്കുന്ന അതി…
Read Moreആണും പെണ്ണും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ ഇരിപ്പിടം വെട്ടിപ്പൊളിച്ചു; സദാചാരക്കാര്‍ക്ക് മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍ രംഗത്ത്
തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്നത് കൊണ്ട് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി പുനർനിർമാണം ചെയ്തു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം. പക്ഷെ നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത് ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു ഇതിനോടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇ പോസ്റ്റ് നിലവിൽ വൈറൽ ആയിരിക്കുകയാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍…
Read Moreനീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ
കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. സംഭവത്തില്‍ നേരിട്ടോ പരീക്ഷയുടെ സമയത്തോ അതിന് ശേഷമോ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് എന്‍ടിഎ അറിയിച്ചു. പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയില്‍ പരിശോധന നടത്തുമെന്ന് എന്‍ടിഎ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡ്രസ് കോഡിന്റെ വിശദാംശങ്ങള്‍ പരീക്ഷാ വിജ്ഞാപനത്തിലുണ്ട്. ഏത് സാഹചര്യത്തിലായാലും അടിവസ്ത്രം അഴിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും എന്‍ടിഎ പറഞ്ഞു. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും…
Read Moreനീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജിൽ എത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും പരീക്ഷ നടന്ന ആയൂരിലെ കോളേജ് പ്രിൻസിപ്പൾ അറിയിച്ചു. മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്നലെയാണ് നടന്നത്. രാജ്യവ്യാപകമായി നടന്ന പരീക്ഷയിൽ 18 ലക്ഷം വിദ്യാർഥികളാണ്…
Read Moreകേരളത്തിൽ ഇത്തവണ ഓണത്തിന് എല്ലാ കാർഡ് ഉടമകൾക്കും പതിമൂന്നിന സൗജന്യ ഭക്ഷ്യകിറ്റ്
തിരുവനന്തപുരം: റേഷന്‍ കാർഡുടമകൾക്ക് വീണ്ടും സർക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ്. 13 ഇനങ്ങളടങ്ങിയ കിറ്റ് തയാറാക്കാന്‍ സർക്കാർ സപ്ലൈകോക്ക് നിർദേശം നൽകി. പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റും സപ്ലൈകോ വിതരണം ചെയ്യും. പഞ്ചസാര (ഒരു കിലോ), ചെറുപയർ (അരക്കിലോ). തുവരപരിപ്പ് (250ഗ്രാം), ഉണക്കലരി (അര കിലോ), വെളിച്ചെണ്ണ (അരലിറ്റർ), ചായപ്പൊടി (100 ഗ്രാം), മുളകുപൊടി- (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), ഉപ്പ് (ഒരു കിലോ), ശർക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. റേഷൻ കടകൾ…
Read More