ബെംഗളൂരു: കോഴിക്കോട് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷിനെ കർണാടകയിൽ നിന്ന് കണ്ടെത്തി. കർണാടകയിലെ ധർമസ്ഥലയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കോഴിക്കോട് നിന്നും ട്രെയിനിൽ മംഗലാപുരത്ത് നിന്ന് ധർമസ്ഥലത്തും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു . ഇതോടെ കേരളാ പോലീസിനെ കർണാടക പോലീസ് വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ് വിനീഷ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്നു…
Read MoreTag: Kerala
ബെംഗളൂരുവിൽ എത്തുന്നത് പരിപാടികൾക്ക്, മടക്കം ലഹരി വസ്തുക്കളുമായി
ബെംഗളൂരു: വിവിധ പരിപാടികളുടെ പേരിൽ ബെംഗളൂരുവിൽ എത്തുന്നു, മടക്ക യാത്ര ലഹരി മരുന്നുകളുമായി. നിരോധിത മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. പുല്ലൂർ ഞാറാറ്റിൽ ആകാശ് , കൊടകര ആഴകം അഴകത്തുകൂടാരത്തിൽ പ്രജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. വാദ്യകലാകാരന്മാരാണ് ഇരുവരും.ബെംഗളൂരുവിൽ ഇടയ്ക്കിടെ പരിപാടികൾക്ക് പോകാറുണ്ട്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ എത്തിച്ച മയക്കുമരുന്നുമായി ഇവർ എത്തിയതായും ദേശീയ പാതയിൽ ഇവരെ കാത്ത് മറ്റൊരു സംഘം നിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചു.…
Read Moreകനിവ് തേടി യുവാവ്
ചൊക്ലി : മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കനിവ് തേടി യുവാവ്. ചൊക്ലി മാറാങ്കണ്ടി പുനത്തിൽ മുക്കിലെ റഹീമിന്റെ മകനും പ്രവാസിയുമായ മുഹമ്മദ് റിഷാദ് ആണ് രക്താർബുദം ബാധിച്ച് കോടിയേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ആറുമാസക്കാലമായി റിഷാദിന്റെ ചികിത്സയെ തുടർന്നു കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. രോഗം പൂർണ്ണമായും മാറ്റുന്നതിനായി മജ്ജ മാറ്റി വയ്ക്കാൻ ആണ് നിർദ്ദേശിച്ചത്. ഇതിന് 40 ലക്ഷം രൂപ ചിലവ് വരും. കുടുംബത്തെ സഹായിക്കാൻ മാറാങ്കണ്ടി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി, മാഹി, കൂത്തുപറമ്പ് എം.…
Read Moreഅഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ബെംഗളൂരു: അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിറ്ററി പോലീസിൽ ചേരാൻ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിംഗ് മേഖല ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളൂരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റിൽ കർണാടക, കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് അവസരം. വയസ്,വിദ്യാഭ്യാസ യോഗ്യത,മറ്റ് വിശദവിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്ന് മുതൽ സെപ്റ്റംബർ 7 വരെ ഈ അവസരത്തിൽ രജിസ്റ്റർ ചെയ്യാം. പരീക്ഷാർത്ഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള…
Read Moreകർണാടക – കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത നിർദേശം
ബെംഗളൂരു: കര്‍ണാടക- കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലും 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വടക്കന്‍ കര്‍ണാടക തീരങ്ങളില്‍ നാളെ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ മധ്യ കിഴക്കന്‍ അറബിക്കടലിലും ആഗസ്റ്റ് ഒമ്പതിന് വടക്ക് കിഴക്കന്‍ അറബിക്കടലിലും 40 മുതല്‍ 50 കിലോമീറ്റര്‍…
Read Moreമാനന്തവാടി പ്രസ്സ് ക്ലബ്ബ് മാധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു
മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബിന്റെ 2021 ലെ മികച്ച പ്രാദേശിക മാധ്യമപ്രവർത്തകർക്കുള്ള അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. മലയാളം പത്രങ്ങളിലെയും ടെലിവിഷനിലെയും ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക വാർത്തക്കാണ് 10,001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് സാധ്യത. 2021 ഓഗസ്റ്റ് 1 മുതൽ 2022 ജൂലൈ 31 വരെ പ്രസിദ്ധീകരിച്ച വാർത്തയാണ് പരിഗണിക്കുന്നത്. എൻട്രികൾ ഓഗസ്റ്റ് 20 ന് ലഭിച്ചിരിക്കണം .എൻട്രികൾ അച്ചടിമാധ്യമങ്ങളിലെ വാർത്തകൾ pressclubmndy@gmail.com എന്ന ഇ മെയിൽ വിലാസത്തിലും ടെലിവിഷൻ വാർത്തകൾ 7561889689, 9447373637 എന്നിവയിലേതെങ്കിലും ടെലിഗ്രാം ആപ്പിലും 20ന് മുമ്പായി ലഭിക്കണം. …
Read Moreവെള്ളിയാഴ്ച്ച വരെ മഴ തീവ്രമായി തുടരും
തിരുവനന്തപുരം : അതിശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനം അതി ജാഗ്രതയിൽ. വെള്ളിയാഴ്ച വരെ മഴ അതിതീവ്രമായി തുടരാൻ സാധ്യതയുള്ളതിനാൽ ജില്ലകൾക്ക് റെഡ് അലർട്ട് നൽകി. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുൻവർഷങ്ങളിലെപ്പോലെ മിന്നൽ പ്രളയത്തിന്റെ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞായറാഴ്ച മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തമായത്. ചൊവ്വാഴ്ചവരെ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് അതിതീവ്രമഴ പ്രതീക്ഷിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്ക് തീവ്രമഴ വ്യാപിക്കും. റെഡ് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിയിൽ കൂടുതൽ…
Read Moreഓണക്കാലം മുതലെടുക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി സെർവീസ്, 20% യാത്ര കൂലി വർധിക്കും
തിരുവനന്തപുരം: ഓണക്കാലത്ത തിരക്ക് മുതലെടുക്കാന്‍ കച്ചകെട്ടി ഒരുങ്ങിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് കെഎസ്‌ആര്‍ടിസി ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സിയുടെയും സ്വിഫ്റ്റ് സര്‍വീസുകളുടെയും എ.സി. ബസുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന ചാര്‍ജിനെക്കാള്‍ 20 ശതമാനം അധികതുക ഈടാക്കാനാണ് ഉത്തരവിൽ തീരുമാനിച്ചിരിക്കുന്നത്. എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ളക്‌സി ചാര്‍ജ് ഈടാക്കും. ഓണം സീസണ്‍ പ്രമാണിച്ച് സെപ്റ്റംബര്‍ രണ്ട് മുതല്‍ 19-ാം തീയതി വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങിലേക്ക് 25 അധിക ഷെഡ്യൂളുകള്‍ നടത്താനും കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സര്‍വീസുകള്‍ക്ക്…
Read Moreതീവ്രമഴ തുടരും, മഴക്കെടുതിയിൽ ഇന്ന് മരണം മൂന്നായി
തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് ഇന്നും കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 204 മില്ലിമീറ്റർ പെയ്യുന്ന അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ മരിച്ചു. രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ്…
Read More6 ഡാമുകളിൽ റെഡ് അലെർട്, 18 ഡാമുകൾ തുറന്നു
കൊച്ചി : കനത്ത മഴയെത്തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ അഞ്ചും ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 13 ഡാമുകളും തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കു വിട്ടുതുടങ്ങി. കെ.എസ്.ഇ.ബിയുടെ പൊന്മുടി, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ കുണ്ടള ഒഴികെയുള്ള ഡാമുകളില്‍ നിന്ന് നേരിയതോതില്‍ ജലം തുറന്നുവിട്ടിട്ടുണ്ട്. കുണ്ടളയും മാട്ടുപ്പെട്ടിയും ഇന്ന് തുറക്കും. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പായ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ മറ്റ് പ്രധാന അണക്കെട്ടുകളായ ഇടുക്കിയില്‍ 2371.9 അടിയും ഇടമലയാറില്‍ 156.67…
Read More