തീവ്രമഴ തുടരും, മഴക്കെടുതിയിൽ ഇന്ന് മരണം മൂന്നായി

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് ഇന്നും കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

204 മില്ലിമീറ്റർ പെയ്യുന്ന അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ മരിച്ചു.

രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ രണ്ടുപേരാണ് മരിച്ചത്. നെടുംപുറം ചാലിൽ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ രണ്ടരവയസ്സുകാരി നുമ തസ്ലീൻ, വെള്ളറക്കോളനിയിലെ രാജേഷ് വാടകയ്ക്ക് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം കൂട്ടിക്കലിൽ പുല്ലകയാറ്റിൽ ഒഴുക്കിൽപ്പെട്ട റിയാസ് ആണ് മരിച്ചത്. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒമ്പതായി.

കൂട്ടിക്കലിലെ ചുമട്ടുതൊഴിലാളിയാണ് റിയാസ്. ചപ്പാത്തിനു ഒരു കിലോമീറ്റർ താഴെ മണ്ണിൽ ആഴ്ന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അദ്ദേഹത്തിന് സമീപം പുല്ലകയാറിൽ റിയാസ് ഒഴുക്കിൽപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം കുത്തിയൊലിച്ചുവരുന്ന ശബ്ദംകേട്ട് കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്നപ്പോൾ അമ്മ നദീറയ്‌ക്കൊപ്പം നുമ തസ്ലീനും ഒഴുക്കിൽ പെടുകയായിരുന്നു. ഇതിനിടെ നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയെന്നു നാട്ടുകാർ പറഞ്ഞു.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ തെക്കൻ ജില്ലകളിലെ നദികളിൽ കേന്ദ്ര ജലക്കമ്മീഷൻ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ഛൻകോവിൽ ,പമ്പ  നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts