കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി യുവാവ് അപകടത്തിൽ പെട്ടു

പുതുപ്പരിയാരം: കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് കേരളത്തിൽ വാഹനാപകടത്തിൽ കുടുങ്ങിയതോടെ കർണാടക പോലീസ് പിടികൂടിയത് അന്തർ സംസ്ഥാന വാഹനമോഷ്ടാവിനെയും മോഷ്ടിച്ച വാഹനംവും. കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ഹേമാംബിക നഗർ പോലീസിന് കർണാടക പൊലീസ് നന്ദി അറിയിച്ചു. മുട്ടുളങ്ങര മാഹാളി വീട്ടിൽ സുധിൽ ആണ് പോലീസ് പിടിയിലായത്. കർണാടക പോലീസ് ഹേമാംബിക നഗർ സ്റ്റേഷനിലെത്തി പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടു കൂടി ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ യാത്രക്കാരന് പരിക്കേറ്റു.…

Read More

സ്പെഷ്യൽ ബസ് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് ഉള്ള സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള സർവീസുകൾ ആണ് ആദ്യ ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുന്നതിനനുസരിച്ച് കൂടുതൽ സ്പെഷ്യൽ ബസുകൾ ലഭിക്കുമെന്ന് കേരള ആർടിസി ബെംഗളൂരു കൻട്രോളിംഗ് ഇൻസ്‌പെക്ടർ പി. ഗോവിന്ദൻ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് ബസ് ടെർമിനലിൽ നിന്നാണ് സ്പെഷ്യൽ ബസുകൾ പുറപ്പെടുക. ബസുകളുടെ സമയം, റൂട്ട്, ടിക്കറ്റ് നിരക്ക്…

Read More

തെക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ബസുകൾ സേലം വഴി

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് തെക്കൻ കേരളത്തിലേക്കുള്ള കേരള ആർടി സിയുടെ സ്പെഷ്യൽ ബസുകൾ പൂർണമായും സേലം, കോയമ്പത്തൂർ വഴിയാക്കിയത് യാത്രക്കാർക്ക് ഗുണകരം. മുൻ വർഷങ്ങളിൽ മൈസൂരു, കോഴിക്കോട് വഴിയാണ് തെക്കൻ കേരളത്തിലേക്ക് കൂടുതലും സർവീസുകൾ ഉണ്ടായിരുന്നത്. ഈ വഴിയുള്ള യാത്ര സമയവും കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർ കൂടുതലും ആശ്രയിച്ചിരുന്നത് കർണാടക ആർടിസി യെയും പ്രൈവറ്റ് ബസുകളെയും ആയിരുന്നു.

Read More

കർണാടക- കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ നാളെ വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻകടലിലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും കാലാവസ്ഥയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയത്.

Read More

അവധികൾ വരുന്നു; കിട്ടാക്കനിയായി മാറി ട്രെയിൻ ടിക്കറ്റ്

ബെംഗളൂരു: ഓണത്തിന് പിന്നാലെ ദസറ, പൂജ, ദീപാവലി അവധി പ്രമാണിച്ചും നാട്ടിലേക്കുള്ള ടിക്കറ്റ് വിൽപന സജീവം. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക് നീണ്ടതോടെ ഇനി തത്കാൽ ടിക്കറ്റിനെ ആശ്രയിക്കേണ്ടിവരും.ഒക്ടോബർ 3, 4, 5 തീയതികളിലാണ് മഹാനവമി, വിജയദശമി, ദസറ അവധികളെങ്കിലും ഒന്നും രണ്ടും ശനിയും ഞായറുമായതിനാൽ തുടർച്ചയായി 5 ദിവസത്തെ അവധിയാണു ലഭിക്കുന്നത്. സെപ്റ്റംബർ 30, ഒക്ടോബർ 1 ദിവസത്തെ ടിക്കറ്റുകളാണ് നേരത്തേ തന്നെ വിറ്റുതീർന്നത്. ഒക്ടോബർ 24നാണ് ദീപാവലിയെങ്കിലും 21 വെള്ളിയാഴ്ചയാണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്.…

Read More

‘ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം? ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി.

തിരുവനന്തപുരം: ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രി ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിരുന്ന് പഠിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രിയുടെ ചോദ്യം. എം കെ മുനീറിനെയും മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമ‍ശം നടത്തിയതിനാണ് എം കെ മുനീറിനെ മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചത്. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും എന്നാൽ എം…

Read More

സ്കൂളുകൾക്ക് നാളെ പ്രവർത്തിദിനം 

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്ക് പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന ഓണം പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12 നാണ് സ്കൂൾ വീണ്ടും തുറക്കുക.

Read More

ലഹരി വസ്തുക്കളുമായി ബെംഗളൂരു സ്വദേശിനി ഉൾപ്പെടെ 5 പേർ പിടിയിൽ

കളമശ്ശേരി: ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേർ ലഹരിവസ്തുക്കളുമായി കളമശ്ശേരി പോലീസിന്റെ പിടിയിലായി. അലരിപ്പറമ്പ് വീട്ടില്‍ നൗഫല്‍, കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍, കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കല്‍ വീട്ടില്‍ മനു, കാസര്‍കോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടില്‍, അബ്ദുല്‍ സലാം ഹുസൈന്‍, ബെംഗളൂരു സ്വദേശിനി സര്‍മീന്‍ അക്തര്‍ എന്നിവരാണ് പിടിയിലായത്. സംശയാസ്പദ നിലയില്‍ പാര്‍ക്ക് ചെയ്ത് വാഹനം പരിശോധന നടത്തിയതിനെ തുടർന്നാണ് നൗഫല്‍, അബുതാഹിര്‍ എന്നിവരെ 3.5 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയത്. മറ്റുപ്രതികളെ സംശയാസ്പദ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ ചൊവ്വാഴ്ച…

Read More

സ്‌ഫോടക വസ്തുക്കൾ കടത്തിയ കേസിൽ കർണ്ണാടക സ്വദേശി കേരളത്തിൽ നിന്നും അറസ്റ്റിൽ

മലപ്പുറം: കോഴി വളത്തിനൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്ത് ടണ്ണോളം അനധികൃത സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. 2018 ലാണ് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കയറ്റി അയച്ച കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പതിനായിരത്തോളം ഡിറ്റണേറ്ററുകൾ, പത്ത് ടണ്ണോളം ഭാരം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ ലോറിയിൽ ഉണ്ടായിരുന്നത്. കർണാടക…

Read More

ഏജന്റുമാർ മുഖേന ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത് യുവാവ് പിടിയിൽ

ബെംഗളൂരു: ഇരുപത് ഗ്രാമിലധികം എം.ഡി.എം.എയുമായി യുവാവിനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. പാങ്ങ് സ്വദേശി തൈറനിൽ അബ്ദുൾവാഹിദാണ് (29) പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഏജന്റുമാർ മുഖേന എം.ഡി.എം.എ കേരളത്തിൽ എത്തിച്ചാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സമാനമായ കേസിൽ നിന്ന് പെരിന്തൽമണ്ണ, കൊളത്തൂർ കെട്ടിടങ്ങളും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചു. പെരിന്തൽമണ്ണ പോളിടെക്‌നിക്ക് കോളേജിന് സമീപം വച്ചാണ് അബ്ദുൾ വാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More
Click Here to Follow Us