മാനന്തവാടി പ്രസ്സ് ക്ലബ്ബ് മാധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബിന്റെ 2021 ലെ മികച്ച പ്രാദേശിക മാധ്യമപ്രവർത്തകർക്കുള്ള അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. മലയാളം പത്രങ്ങളിലെയും ടെലിവിഷനിലെയും ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക വാർത്തക്കാണ് 10,001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് സാധ്യത.

2021 ഓഗസ്റ്റ് 1 മുതൽ 2022 ജൂലൈ 31 വരെ പ്രസിദ്ധീകരിച്ച വാർത്തയാണ് പരിഗണിക്കുന്നത്. എൻട്രികൾ ഓഗസ്റ്റ് 20 ന് ലഭിച്ചിരിക്കണം .എൻട്രികൾ അച്ചടിമാധ്യമങ്ങളിലെ വാർത്തകൾ pressclubmndy@gmail.com എന്ന ഇ മെയിൽ വിലാസത്തിലും ടെലിവിഷൻ വാർത്തകൾ 7561889689, 9447373637 എന്നിവയിലേതെങ്കിലും ടെലിഗ്രാം ആപ്പിലും 20ന് മുമ്പായി ലഭിക്കണം. 

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

മേൽ പറഞ്ഞ തിയ്യതിക്കുള്ളിൽ പ്രസ്‌ക്ലബ്ബ് ഓഫീസിൽ നേരിട്ട് എത്തിക്കാവുന്നതാണ്.കവറിന് പുറത്ത് ഏത് അവാർഡിനുള്ള എൻട്രിയാണെന്നും വ്യക്തമാക്കണം. യോഗ്യമായ എൻട്രികൾ ഇല്ലെങ്കിൽ അവാർഡ് നൽകാതിരിക്കാനും ജൂറിക്ക് അധികാരമുണ്ടായിരിക്കുമെന്ന് അവാർഡ് കമ്മറ്റി ഭാരവാഹികളായ സജയൻ കെ. എസ്, അശോകൻ ഒഴക്കോടി, ഷിനോജ് കെ.എം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts