നഗരത്തിൽ മലയാളി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു

ബെംഗളൂരു: നഗരത്തിൽ മലയാളി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു. അതിരാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.

മാവേലിക്കര സ്വദേശി ജെഫിൻ കോശിയാണ് (26) കവർച്ചയ്ക്കിരയായത്. പരിക്കേറ്റ ജെഫിൻ കോശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ യെലച്ചനഹള്ളിയിലാണ് സംഭവം.

ഫിനാൻഷ്യൽ അനലിസ്റ്റായ ജെഫിൻ മൂന്നുമണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് കയറേണ്ടിയിരുന്നത്. ജെ.പി. നഗറിലെ ഓഫീസിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗസംഘമെത്തിയത്.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ഷെയർ ഓട്ടേറിക്ഷയാണെന്നും ജെ.പി. നഗറിൽ ഇറക്കാമെന്നും ഒട്ടോഡ്രൈവർ അറിയിക്കുകയായിരുന്നു. ഇതോടെ ഡ്രൈവറെക്കൂടാതെ ഒട്ടോയിലുണ്ടായിരുന്നത് യാത്രക്കാരാണെന്ന് തെറ്റിദ്ധരിച്ച ജെഫിൻ ഒട്ടോയിലേക്ക് കയറുകയായിരുന്നു.

കുറച്ചുദൂരം പിന്നിട്ടപ്പോൾ ഓട്ടോറിക്ഷ മറ്റൊരു വഴിയിലേക്ക് പ്രവേശിച്ചു. ഇതോടെ ഒട്ടോ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അതിവേഗം ഓടിച്ചുപോകുകയായിരുന്നു. ജെഫിൻ ഒച്ചവെച്ചതോടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ കത്തിയുപയോഗിച്ച് തുടയിലും കൈയിലും കുത്തി.

പിന്നീട് സംഘം യുവാവിന്റെ പേഴ്സിലുണ്ടായിരുന്ന 1000 രുപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. എ.ടി.എമ്മിൽനിന്ന് ഭീഷണിപ്പെടുത്തി 5000 രൂപ പിൻവലിപ്പിക്കുകയും ചെയ്തു. തുടർന്ന് ജെഫിനെ വഴിയിലുപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

പോലീസെത്തിയാണ് ജെഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത കുമാരസ്വാമി ലേഔട്ട് പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
[masterslider id="10"]

Related posts