കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷണം; നേരിടാൻ തയ്യാറെന്ന് വെല്ലുവിളിച്ച് ആർ.അശോക

ബെംഗളൂരു : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കുന്ന അഴിമതികളെപ്പറ്റി അന്വേഷണം നടത്താൻ സിദ്ധരാമയ്യ സർക്കാരിനെ വെല്ലുവിളിച്ച് ബി.ജെ.പി.

കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി 15 മാസമായിട്ടും ഈ അഴിമതികളെപ്പറ്റി അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക ചോദിച്ചു.

മഹർഷി വാല്മീകി എസ്.ടി.കോർപ്പറേഷനിൽ 187 കോടി രൂപയുടെ അഴിമതി നടത്തിയവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും ആർ.അശോക ആരോപിച്ചു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

വാല്മീകി കോർപ്പറേഷനിലെ ഫണ്ട് തിരിമറിയെക്കുറിച്ച് വെള്ളിയാഴ്ച നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് ബി.ജെ.പി.യുടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 21 അഴിമതികൾ നടന്നതായി സിദ്ധരാമയ്യ ആരോപിച്ചത്.

ഇതിന്റെ പട്ടികയും അഴിമതിയുടെ തുകയും അദ്ദേഹം വ്യക്തമാക്കി. അഴിമതി നടത്തുന്നത് കോൺഗ്രസല്ല, ബി.ജെ.പി. യാണെന്ന് തെളിയിക്കാനായിരുന്നു ശ്രമം.

ശനിയാഴ്ചത്തെ ചില പത്രങ്ങളിൽ ഇതിന്റെ പരസ്യം നൽകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ കേസുകൾ അന്വേഷിക്കാൻ പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചത്. അന്വേഷണം നേരിടാൻ ബി.ജെ.പി. തയ്യാറാണെന്നും അശോക പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts