ഇ.ഡി.യുടെ ‘കോപ്പിയടി’ കയ്യോടെ പിടികൂടി സുപ്രീംകോടതി; ഡി.കെ. ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ തള്ളി

ന്യൂഡൽഹി: സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ‘മുൻ ആഭ്യന്തര മന്ത്രി’യാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കോപ്പിയടി സുപ്രീംകോടതി കൈയോടെ പിടികൂടി.

ശിവകുമാറിന് ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യംചെയ്തുള്ള ഹർജിയിലാണ് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരായ കേസിലെ വിവരങ്ങൾ ഇ.ഡി. അതേപോലെ ‘വെട്ടിയൊട്ടിച്ചത്’.

ബെഞ്ചിനു നേതൃത്വം നൽകിയ ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഇത് അപ്പോൾത്തന്നെ കണ്ടെത്തി. ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രിയെന്നാണു ഹർജിയിൽ വിശേഷിപ്പിക്കുന്നത്. ഒരു പൗരനെ പരിഗണിക്കേണ്ട രീതി ഇതല്ലെന്ന് രോഷാകുലനായ ജസ്റ്റിസ് നരിമാൻ ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു പറഞ്ഞു.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ബെഞ്ച് തള്ളുകയും ചെയ്തു. തനിക്കെതിരായ കുറ്റങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാർ നൽകിയ അപേക്ഷയിൽ വെള്ളിയാഴ്ച സുപ്രീംകോടതി നോട്ടീസയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts