ബെംഗളൂരു: നഗരത്തിൽ രാത്രിയും പുലർച്ചെയും ഒട്ടോറിക്ഷകളിൽ കറങ്ങി കവർച്ചനടത്തുന്ന സംഘം നഗരത്തിൽ സജീവമാകുകയാണ്. നേരത്തേ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തത്.
നാട്ടിൽനിന്നുള്ള സ്വകാര്യബസുകൾ എത്തുന്ന കലാശിപാളയയാണ് കവർച്ചക്കാരുടെ പ്രധാനകേന്ദ്രം. താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോറിക്ഷ പിടിക്കുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്.
കുറഞ്ഞതുകയ്ക്ക് വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ യാത്രക്കാരെ ഒട്ടോറിക്ഷയിൽ കയറ്റുന്നത്. പിന്നീട് വഴിയിൽവെച്ച് കൂട്ടാളികളും കയറും. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പണവും മൊബൈലും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ഷെയർ ഓട്ടേറിക്ഷയാണെന്ന വ്യാജേനെ ഓട്ടോറിക്ഷയിൽ മൂന്നംഗസംഘമെത്തി ഒരു മലയാളിയെ കുത്തി പരിക്കേല്പിച്ച് പണവും മൊബൈലും കവർന്നത്.
http://bangalorevartha.in/archives/41268
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.