ഓഗസ്റ്റ്‌ 2 വരെ കേരളത്തിൽ ശക്തമായ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്‌റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. ഓഗസ്‌റ്റ് ഒന്നിന് വയനാട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 2ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

കേരള അതിർത്തിയിൽ സിസിടിവി ക്യാമറകൾ, 55 റോഡുകളിൽ കർശന നിരീക്ഷണത്തിനൊരുങ്ങി കർണാടക

ബെംഗളൂരു: കേരള അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജി, ഐജിപി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്‌ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികള്‍…

Read More

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 18 വയസ് തികയണമെന്നില്ല

ഡൽഹി: രാജ്യത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 18 വയസ്സ് തികയാന്‍ കാത്തിരിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 17 വയസ്സ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാം. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിലവില്‍ ഇതുവരെ അതത് വര്‍ഷം ജനുവരി ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഉത്തരവോടെ 17 തികഞ്ഞാല്‍ മുന്‍കൂര്‍ അപേക്ഷ നല്‍കാനാകും. എല്ലാ സംസ്ഥാനങ്ങളിലേയും സിഇഒ, ഇആര്‍ഒ,…

Read More

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ് ബലി

കൊച്ചി: ഇന്ന് കര്‍ക്കിടക വാവ് ബലി. പിതൃക്കളുടെ ആത്മശാന്തിയ്ക്കായി വിശ്വാസികള്‍ ഇന്ന് ബലി തര്‍പ്പണം നടത്തും. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ എല്ലാ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും. ആലുവ മണപ്പുറത്ത് 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിരിക്കുന്നത്. മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പിതൃകര്‍മങ്ങള്‍ നടക്കുന്നത്. തിരുനെല്ലി ക്ഷേത്രത്തിലും പുലര്‍ച്ചെ മുതല്‍ വലിയ ഭക്ത ജനത്തിരക്കാണ്. കോവിഡും പ്രളയസാഹചര്യം കാരണം പൊതു ഇടങ്ങളില്‍ ബലി തര്‍പ്പണം പൊതുവേ ഉണ്ടായിരുന്നില്ല.

Read More

യുവമോർച്ച നേതാവിന്റെ വധം, പ്രദേശത്ത് നിരോധനാജ്ഞ; കേരള അതിർത്തിയിൽ ജാഗ്രത നിർദേശവും

ബെംഗളൂരു: സുള്ള്യ താലൂക്കിൽ ബെല്ലാരെക്കടുത്ത് യുവമോർച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേരള അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം. സുള്ള്യ, പുത്തൂർ, കടബ താലൂക്കുകളിൽ ഇന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചു. കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നെട്ടാരുവിലാണ് യുവമോർച്ച നേതാവ് പ്രവീൺ നാട്ടാർ കഴിഞ്ഞ രാത്രി വെട്ടേറ്റ് മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രാദേശിക സംഘങ്ങൾ കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മാസങ്ങൾക്ക്…

Read More

ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സെപ്റ്റംബർ 3 മുതൽ പത്തു ദിവസം ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്‌കൂൾ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ നൽകിയാൽ അധികൃതർ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കൾ രാജ്യത്തിന്റെ മക്കൾ കൂടിയാണെന്നും പറഞ്ഞ കോടതി അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഒരു അധികാരിക്കും കഴിയില്ലെന്നും വ്യക്തമാക്കി. തുടർന്ന് ജനന സർട്ടിഫിക്കറ്റിലടക്കം ഹരജിക്കാരൻ ആവശ്യപ്പെട്ട തരത്തിൽ തിരുത്തൽ വരുത്താൻ ഉത്തരവിടുകയും ചെയ്തു.…

Read More

മദ്യപിച്ച് എത്തി ‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍

ഇടുക്കി: മദ്യപിച്ച് കഴിഞ്ഞാൽ, കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായ് ആണ് താനെന്ന് പറഞ്ഞ് ഭാര്യയെ മർദ്ദിച്ചിരുന്ന യുവാവ് അറസ്റ്റിൽ. അണക്കര പുല്ലുവേലിൽ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് (27) വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണുമാന്തിയന്ത്രം ഉടമയും ഡ്രൈവറുമാണ് ജിഷ്ണുദാസ്. ജിഷ്ണുദാസ് ജൂലൈ 19-ന് രാത്രിയിലും മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചു. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചതിനാൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വീട്ടിലെത്തിയ ഭാര്യാപിതാവിന്റെ മുന്നിലും ഇയാൾ യുവതിയെ മർദ്ദിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ചെന്നും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ സാധിക്കില്ല; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിനോട് പ്രതികരിച്ചത് കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സ്‌കൂളുകൾ മിക്‌സഡ് ആക്കണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം പരിഗണിച്ച് മാത്രമേ ആവുകയുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വിദ്യാഭ്യാസ…

Read More

കേരളത്തില്‍ ആദ്യ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ കൊല്ലും

വയനാട്: കേരളത്തിൽ ആദ്യ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട് മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഈ ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെയാണ് സാംപിൾ പരിശോധനക്ക് അയച്ചത്. ഭോപ്പാലിലേയ്ക്ക് അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. ഇതോടെ രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാൽ പെട്ടെന്ന് പടരുമെന്നും അതിനാൽ അതീവജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം ഇനിമുതൽ കർശനമാക്കും. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുള്ള കൂടാതെ ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകിയട്ടുണ്ട്. . പന്നികളെ ബാധിക്കുന്ന അതി…

Read More
Click Here to Follow Us