വാർഡുകൾക്ക് 60 ലക്ഷം രൂപ വീതം വകയിരുത്തി, നോഡൽ ഓഫീസർമാർ മീറ്റിംഗുകൾ നടത്തി ഫണ്ട് വിനിയോഗം ചർച്ച ചെയ്യണം.

ബെംഗളൂരു: എല്ലാ നോഡൽ ഓഫീസർമാരും വാർഡ് കമ്മിറ്റി യോഗങ്ങൾ നടത്തണമെന്നും അനുവദിച്ച ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

വാർഡിന് 60 ലക്ഷം ഗ്രാന്റ് തുക വകയിരുത്തിയിട്ടുണ്ടെന്നും അതിൽ 20 ലക്ഷം ഫുട്പാത്ത് നന്നാക്കാനും 20 ലക്ഷം റോഡുകളിലെ കുഴികൾ നന്നാക്കാനും 20 ലക്ഷം രൂപ കുഴൽക്കിണറുകൾക്കുമാണ്.

  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കാലാവധി അവസാനിച്ചതിന് ശേഷം എല്ലാ വാർഡുകളിലും ഒരു നോഡൽ ഓഫീസറായി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചതായി പറഞ്ഞു. വാർഡ് കമ്മിറ്റികളിലൂടെ, എല്ലാപ്രശ്നങ്ങളും കണ്ടെത്തുകയും ഉടനടി പരിഹരിക്കുകയും വേണം എന്ന് അദ്ദേഹം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ രാകേഷ് സിംഗിനൊപ്പം നോഡൽ ഓഫീസർമാരുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗുപ്ത.

വാർഡ് കൗൺസിൽ യോഗങ്ങൾ മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ നടത്തണം. ബിബിഎംപി, വാട്ടർ ബോർഡ്, ബെസ്കോം, ട്രാഫിക് പോലീസ് ഓഫീസർമാർ, വാർഡ് കമ്മിറ്റി നോഡൽ ഓഫീസർമാർ, വാർഡ് കമ്മിറ്റി അംഗങ്ങൾ, താമസക്കാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കുകയും വേണം എന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts