സംസ്ഥാന അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി 

കുമളി : കർണാടക മംഗളൂരുവിൽ ഓട്ടോയിൽ കുക്കർ സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന അതിർത്തിയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചും പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് ഉത്തരവിട്ടത്. ഇതേ തുടർന്ന് തിങ്കളാഴ്ച സംസ്ഥാന അതിർത്തിയിലെ മുഴുവൻ റോഡുകളിലും തമിഴ്നാട് സംഘം കർശന വാഹന പരിശോധനയുമായി രംഗത്തെത്തി. ശബരിമല തീർത്ഥാടന കാലമായതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് നിരത്തുകളിൽ. ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പോലീസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുമളി അതിർത്തിയിൽ ഗുഢല്ലൂർ ഇൻസ്പെക്ടർ…

Read More

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ

തിരുവനന്തപുരം : സ്‌കൂളുകളില്‍ ക്രിസ്‌തുമസ് പരീക്ഷ ( രണ്ടാം പാദ വാര്‍ഷിക പരീക്ഷ) ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തും. പ്ലസ്‌ വണ്‍, പ്ലസ്‌ ടു പരീക്ഷകള്‍ ഡിസംബര്‍ 12 ന്‌ ആരംഭിച്ച്‌ 22 ന്‌ സമാപിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 16 ന്‌ ആരംഭിച്ച്‌ 22 ന്‌ അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില പരീക്ഷ 14 ന്‌ആരംഭിച്ച്‌ 22 ന്‌ അവസാനിക്കും. ക്രിസ്‌തുമസ് അവധിക്കായി 23ന്‌ അടയ്ക്കുന്ന സ്‌കൂളുകള്‍…

Read More

ക്രിസ്മസ് സീസൺ, യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ 

ബെംഗളൂരു: ക്രിസ്മസ് സീസണിൽ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച്‌ വിമാന കമ്പനികൾ. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന നിരക്ക് വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങിയവര്‍ നിരാശരായി. ഇന്നത്തെ നിരക്ക് അനുസരിച്ച്‌ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്താന്‍ 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കില്‍…

Read More

ഷാരോണിന്റെ മരണം കൊലപാതകം, പെൺകുട്ടി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ജ്യൂസ് ഉള്ളിൽ ചെന്നെന്ന് പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് ചോദ്യം ക്രൈംബ്രാഞ്ചിന്റെ ചെയ്യലിൽ സമ്മതിച്ചു. ഏകദേശം 8 മണിക്കൂറോളം ആണ് കുട്ടിയെ ചോദ്യം ചെയ്തത് ഷാരോണിന്റെ മുൻ കാമുകി രാമവർമഞ്ചിറ സ്വദേശി ഗ്രീഷ്മയാണ് പ്രതി. കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Read More

തുലാവർഷ മഴ നാളെ എത്തും

തിരുവനന്തപുരം: തെക്കു കിഴക്കേ ഇന്ത്യയിൽ നാളെ തുലാവർഷം എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായർ, തിങ്കൾ (ഒക്ടോബർ 30,31) ദിവസങ്ങളിൽ വ്യാപക മഴ പെയ്തേക്കും. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. പ്രസ്തുത സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഒരു ജില്ലകളിലും മുന്നറിയിപ്പില്ല. എങ്കിലും നേരിയ തോതിൽ മഴ പെയ്യുമെന്നും സൂചനയുണ്ട്.

Read More

ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് സ്പെഷ്യൽ ട്രെയിൻ, ഇതാദ്യം..

ബെംഗളൂരു: ശബരിമല തീർത്ഥാടകർക്കായി ഈ തീർത്ഥാടനകാലത്ത് ബെംഗളൂരുവിൽ നിന്ന് സ്‌പെഷൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്. തീർഥാടകരുടെ തിരക്ക് ഇക്കൊല്ലം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ പരിഗണനയിലുണ്ട്. ഹൈദരബാദ്, സെക്കന്തരാബാദ്, കച്ചിഗുഡ എന്നിവിടങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. ചെന്നൈയിൽ നിന്നുള്ള സ്പെഷൽ ട്രെയിൻ ആഴ്ചയിൽ മൂന്നുദിവസം ഉണ്ടാകും. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ബൈജൂസ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ ആപ്പ് ആയ ബൈജൂസ് തിങ്ക് ആന്റ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ കേരളത്തിലെ ഏക ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തുള്ള ജീവനക്കാര്‍ക്ക് ബംഗളുരുവിലേക്ക് മാറാനുള്ള സൗകര്യം നല്‍കിയിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിംഗിലാണ് ബൈജൂസ് ഡെവലപ്പ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാജി നല്‍കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. 170 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ടെക്‌നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ…

Read More

വിഷ്ണു പ്രിയയുടെ കൊലപാതകം, പ്രതി കുറ്റം സമ്മതിച്ചു

കണ്ണൂർ : പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയാണ് കൊല്ലപ്പെട്ടത്. പാനൂരിലെ ന്യൂക്ലിയാസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

Read More

യുവതി വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, പ്രതിയെ പിടികൂടിയാതായി സൂചന

കണ്ണൂർ : പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസിന് ലഭിച്ച പ്രാഥമിക സൂചന.ഇന്ന് രാവിലെ 10 മണിക്ക് ആണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടന്നു. പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളുടെ വിവരങ്ങൾ ലഭിച്ചതായി പോലീസ് പറയുന്നു. കൊലപാതകത്തിന് മുൻപ് പ്രതിയെ യുവതിയെ ഫോണിൽ…

Read More

ഓൺലൈൻ തട്ടിപ്പ്, നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: സൈബർ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയൻ സ്വദേശിയായ ഇമാനുവൽ ജെയിംസ് ലിഗബിട്ടിയാണ് കേരള പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സിറ്റി സൈബർ പോലീസ് ബെംഗളൂരുവിൽ വച്ചാണ് ഇയാളെ പിടികൂടിയത്. മലയാളികളെ ഓൺലൈൻ തട്ടിപ്പിനിരയാകുന്ന നൈജീരിയൻ സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇയാളിൽ നിന്ന് ശേഖരിക്കുകയാണ് പോലീസ്. ആർബിഐയുടെ പേര് ഉപയോഗിച്ചും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ആർബിഐയിലെ മെയിൽ ഐഡി ഉപയോഗിച്ച്…

Read More
Click Here to Follow Us