ഈസ്റ്റർ, വിഷു: നാട്ടിലേക്കുള്ള ട്രെയിൻ ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: വിഷു, ഈസ്റ്റർ യാത്രയ്ക്കായി നാട്ടിലേക്കുള്ള ട്രെയിൻ ബുക്കിങ് ആരംഭിച്ചു. കൂടുതൽ ആളുകൾ നാട്ടിലേക്ക് മടങ്ങുന്നത് ഏപ്രിൽ 6,7,13,14 തിയ്യതികളിൽ ആണ്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുവനന്തപുരത്തേക്കുള്ള കന്യാകുമാരി എക്സ്പ്രസിൽ ഏപ്രിൽ 6,7,13 തിയ്യതികളിലെ സ്ലീപ്പർ ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ 14 ന് 100 ഓളം സ്ലീപ്പർ ടിക്കറ്റുകൾ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്.

Read More

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ബംഗാള്‍…

Read More

അന്താരാഷ്ട്ര മയക്കു മരുന്ന് മാഫിയ സംഘത്തിലെ പ്രധാനി പിടിയിൽ

ബെംഗളൂരു: അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയായ വിദേശ പൗരന്‍ പിടിയില്‍. ഘാന സ്വദേശിയായ വിക്ടര്‍ ഡി.സാബായാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കേരളത്തിലേക്ക് എം.ഡി.എം.എ , എല്‍.എസ്.ഡി പോലുള്ള മാരക സിന്തറ്റിക്ക്ഡ്രഗ്സ് മൊത്തമായി വില്‍പ്പനക്കായി എത്തിക്കുന്ന ഇയാള്‍ ബെംഗളൂരുവിൽ നിന്നും 150 ഗ്രാം എം.ഡി.എംയുമായാണ് പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡില്‍ നവംബര്‍ 28 ന് 58 ഗ്രം എം.ഡി.എം.എ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജു രാജ്.പി യുടെ നിര്‍ദേശപ്രകാരം നടക്കാവ്…

Read More

ബെംഗളൂരു- കണ്ണൂർ ബസുകളിൽ പകൽകൊള്ള 

ബെംഗളൂരു: അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രാ നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികള്‍ക്ക് പിന്നാലെ സ്വകാര്യ ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ കൊള്ള. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്‌മസിന് തലേന്ന് ഇത് പത്തിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.…

Read More

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് നാളെ തുടക്കമാകും. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററടക്കം പതിനാല് തിയറ്ററുകളിലാണ് പ്രദര്‍ശനം. എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. എട്ട് ദിവസമാണ് മേള നടക്കുന്നത്. പതിനായിരം പ്രതിനിധികള്‍ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം. ആഫ്രിക്കയില്‍ നിന്നും ബെല്‍ജിയത്തിലേക്കെത്തുന്ന അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. 2022-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഹംഗറിയന്‍ സംവിധായകന്‍ ബേലാ താറിനാണ്. മേളയില്‍…

Read More

മലബാർ ബ്രാണ്ടി ഒരുങ്ങുന്നു, പ്രതിദിന ലക്ഷ്യം 13000 കെയ്സ്

പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന്റെ ഉൽപ്പാദനത്തിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിലാണ് പുതിയ ബ്രാണ്ടി ഉൽപാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്‌സ് മദ്യം ഉൽപ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബോട്ട്‌ലിംഗ് പ്ലാന്റ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിലെത്തും. ഈ നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ഉൽപാദനത്തിനാവശ്യമായ വെള്ളം വാട്ടർ…

Read More

എം.കെ മുനീർ ആശുപത്രിയിൽ

കോഴിക്കോട് : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയത്. രക്തസമ്മർദ്ദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്. അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

Read More

ഡിഗ്രി പഠനം ഇനി നാലു വർഷം; കരിക്കുലം പരിഷ്‌ക്കരണത്തിന് ഒരുങ്ങി കേരള സർക്കാർ

തിരുവനന്തപുരം: ബിരുദപഠന കരിക്കുലം പരിഷ്‌ക്കരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത വർഷം മുതൽ ഡിഗ്രി അഥവാ ബിരുദപഠനം നാലു വർഷമാകുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. തുടർന്ന് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി പരിഷ്‌ക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും നൽകി. ഇതിന്റെ ഭാഗമായാണ് ബിരുദപഠനം അടുത്ത വർഷം മുതൽ നാലു വർഷമാക്കി കൂട്ടാൻ തീരുമാനമായിരിക്കുന്നത്. പാഠ്യപദ്ധതി അടുത്ത വര്ഷം, മുതൽ എട്ട് സെമസ്റ്ററായിട്ടായിരിക്കും. എട്ടാം…

Read More

‘മലബാർ ബ്രാണ്ടി ‘ ഓണത്തിന് വിപണിയിൽ എത്തും

തിരുവനന്തപുരം: ‘ജവാന്‍’ മദ്യത്തിന് പുറമെ കേരള സര്‍ക്കാര്‍ പുതിയ ബ്രാന്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ‘മലബാര്‍ ബ്രാണ്ടി’ എന്ന ബ്രാന്‍ഡ് ഈ ഓണത്തിന് വിപണിയിലെത്തും. ഇതിനായുള്ള ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് മദ്യത്തിന്റെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ പൊതു മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പാദനം ആരംഭിക്കുന്നത്. ഇവിടെ നേരത്തെ പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. നിലവില്‍ ജവാന്‍ മാത്രമാണ്…

Read More

മംഗളൂരു സ്ഫോടനം, പ്രതി 5 ദിവസം കേരളത്തിൽ തങ്ങി, വിവിധ കേന്ദ്രങ്ങളിൽ പരിശോധന

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ഷാരിഖ് ആലുവയിൽ എത്തിയതിൻറെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സെപ്റ്റംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് ആലുവയിൽ തങ്ങിയത്. ആലുവയിലെ വിവിധ കേന്ദ്രങ്ങളിൽ എ ടി എസ് പരിശോധന നടത്തി. വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതതല യോഗം കൊച്ചിയിൽ ചേർന്നു. ആലുവയിലെ ലോഡ്‌ജിലായിരുന്നു ഷാരിഖ് താമസിച്ചത്. ലോഡ്ജിലും ഇയാൾ എത്തിയ മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടത്തിയ എ ടി എസ് ലോഡ്ജ് ഉടമയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അതേസമയം…

Read More
Click Here to Follow Us