ബെംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയ നടൻ ചേതൻ കുമാർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ ട്വിറ്ററിലൂടെ പരാമർശം നടത്തിയതിനായിരുന്നു നടനെ പോലീസ് അറസ്റ്റ് ചെയ്തത്. പല ഗ്രൂപ്പുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും ഗൺമാനെ വീണ്ടും അനുവദിക്കണമെന്നുമാണ് നടന്റെ ആവശ്യം. പോലീസ് അധികാരികളെയും നടൻ ആവശ്യം അറിയിച്ചിട്ടുണ്ട്. ജീവന് കടുത്ത ഭീഷണി ഉള്ളതായും അറിയിച്ചു.
Read MoreTag: hijab
വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക, കോടതി വിധി അനുസരിക്കണമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരണം അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കോടതി വിധി അനുസരിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമാണ് പ്രധാനമെന്നും മറ്റെല്ലാം അത് കഴിഞ്ഞാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം മാറ്റിവച്ച് പഠനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഹിജാബ് വിവാദം; കർണാടക വിധിയെ സ്വാഗതം ചെയ്ത് കേരള ഗവർണർ
തിരുവനന്തപുരം: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വേണ്ടെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്നും മറ്റു പെണ്‍കുട്ടികളെ പോലെ മുസ്ലീം സഹോദരിമാരും രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുമ്പ് ഹിജാബിനെതിരെ തന്റെ നിലപാട് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പ്രവാചകന്റെ കാലത്ത് ഹിജാബ് അനാവശ്യമാണെന്ന് സ്ത്രീകള്‍ വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യത്തെ മറച്ചു വയ്‌ക്കേണ്ടതില്ലെന്ന് അന്നത്തെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു .
Read Moreഹിജാബ് വിവാദത്തിൽ നിർണായക വിധി ഇന്ന്
ബെംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിര്‍ണായക വിധി ഇന്ന്. രാവിലെ 10 . 30 നാണ് കോടതി വിധി പറയുന്നത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ തലസ്ഥാനമായ ബെംഗളൂരു അടക്കം വിവിധ മേഖലകളില്‍ ഇന്ന് നിരോധനാജ്ഞയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി കര്‍ണാടക കോളേജിലെ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, ഹിജാബ് മൗലികാവകാശങ്ങളുടെയും മതാചാരങ്ങളുടെയും…
Read Moreഹിജാബ് കേസിന്റെ വിധിക്ക് മുന്നോടിയായി ബെംഗളൂരുവിൽ നിരോധനാജ്ഞ
ബെംഗളൂരു : ഹിജാബ് കേസിൽ കർണാടക ഹൈക്കോടതിയുടെ വിധിക്ക് മുന്നോടിയായി, മാർച്ച് 14 തിങ്കളാഴ്ച ബെംഗളൂരു പോലീസ് കമ്മീഷണർ ഒരാഴ്ചത്തേക്ക് നഗരത്തിൽ പൊതുയോഗങ്ങളും ആഘോഷങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചു. മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഒരാഴ്ചത്തേക്ക് ആണ് നിരോധനാജ്ഞ. ബെംഗളൂരുവിലെ പൊതു സ്ഥലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലുകൾ, പ്രക്ഷോഭങ്ങൾ, പ്രതിഷേധങ്ങൾ, ആഘോഷങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് ഉത്തരവ് പുറപ്പെടുവിച്ചു.
Read Moreഹിജാബ് ധരിച്ചവരെ ക്ലാസിൽ കയറ്റിയില്ല, ഹിജാബ് വിലക്ക് ഉത്തർപ്രദേശിലും
ആഗ്ര : കര്‍ണാടകയ്ക്ക് പിന്നാലെ, ഹിജാബിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശും. അലിഗഢിലെ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. ശ്രീവര്‍ഷിണി കോളേജിലാണ് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ വിലക്കിയത്. ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറയ്ക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഇരിക്കാതെ വീടുകളിലേക്ക് മടങ്ങി. അധികൃതര്‍ നിര്‍ദ്ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി കോളേജ് അധികൃതര്‍ നോട്ടീസ് പതിച്ചതിനെ തുടർന്നാണ് പ്രശ്നം ആരംഭിച്ചത്. അതേസമയം, ഹിജാബും ബുര്‍ഖയും അഴിയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നും കോളേജിലേക്ക് പ്രവേശനം…
Read Moreതലപ്പാവ് അഴിക്കാൻ പറഞ്ഞ അതേ കോളേജിൽ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് എത്തുന്നു
ബെംഗളുരു: മതപരമായ വസ്ത്രധാരണത്തിനുള്ള നിയന്ത്രണങ്ങള്‍ ന്യൂനപക്ഷ മാനജ്‌മെന്റിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക ഹൈകോടതിയില്‍ വ്യക്തമാക്കിയതോടെ, ബെംഗളൂറിലെ മൗണ്ട് കാര്‍മല്‍ കോളജ് പ്രീ-യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ച് ക്ലാസില്‍ പോകാന്‍ അനുവാദം ലഭിച്ചു. യൂനിഫോമോ ഡ്രസ് കോഡുകളോ ഉള്ള കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് ഫെബ്രുവരി 10-ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തലപ്പാവ് നീക്കം ചെയ്യാന്‍ പ്രീ-യൂനിവേഴ്സിറ്റി വിഭാഗത്തിലെ സിഖ് വിദ്യാര്‍ഥിയോട് അഭ്യര്‍ഥിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥി ആ ആവശ്യം നിരസിക്കുകയും, അതേ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ നടക്കുകയും…
Read Moreവാട്സ്ആപ്പ് ഗ്രൂപ്പിൽ പാക്കിസ്ഥാൻ പതാക പോസ്റ്റ് ചെയ്തു ; ഹിജാബ് വിവാദം
ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി കോളേജിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്തു. ശിവമോഗ ജില്ലയിലെ സഹ്യാദ്രി സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കോളേജ് ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ചത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ കോളേജിൽ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കോളേജില്‍ നിന്ന് പിരിച്ചുവിടണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോളേജ് മാനേജ്‌മെൻഡിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിഷയത്തില്‍ നിയമോപദേശം തേടുകയാണെന്ന് കോളേജ്…
Read Moreവിവാദ പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച വിവാദത്തിൽ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കുന്നത് തടയുന്നവരെ വെട്ടി മുറിക്കുമെന്ന പ്രസ്താവനയാണ് കോൺഗ്രസ് നേതാവ് മുഖറം ഖാനിൽ നിന്നും ഉണ്ടായത്. ഇയാൾക്കെതിരെ സേഡം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 153, 293,298 എന്നിവ ചുമതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയ ഖാനെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
Read Moreഹിന്ദു ഭീകരർ എന്ന പരാമർശം , റാണാ അയ്യുബിനെതിരെ കേസ്
ബെംഗളൂരു:കര്‍ണാടകയിലെ ഹിജാബ് വിലക്ക് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ഹിന്ദു ഭീകരര്‍’ എന്ന് പരാമർശം നടത്തിയ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണാ അയ്യൂബിനെതിരേ കര്‍ണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിജാബ് ധരിച്ച മുസ് ലിം വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ‘ഹിന്ദു ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ പരാതിയിൽ ആണ് കേസ്. ഹിന്ദു ഐടി സെല്‍ വോളന്റിയറായ അശ്വതി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി എടുത്തത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം ധാര്‍വാഡിലെ വിദ്യാഗിരി പോലിസ് സ്‌റ്റേഷനില്‍…
Read More