ബെംഗളൂരു : സംസ്ഥാനത്തെ ജനങ്ങളെ കോവിഡിൽനിന്ന് രക്ഷിക്കാൻ ചിക്കബെല്ലാപുരയിലെ ബില്ലാപുർ പ്രഭ ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തി ആരോഗ്യമന്ത്രി കെ. സുധാകർ. മന്ത്രിയുടെ ജില്ലയായ ചിക്കബല്ലാപുരയിലെ ഏറ്റവുംപ്രസിദ്ധമായ ക്ഷേത്രമാണ് പ്രഭ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ പൊതുസ്ഥലങ്ങളിൽ കോവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. ഒമിക്രോൺ വകഭേദത്തിന് അതിവേഗം പടരാനുള്ള കഴിവുണ്ടെങ്കിലും മറ്റു വകഭേദങ്ങളെക്കാൾ മാരകമല്ലന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അനാവശ്യ ഭയം വേണ്ടെന്നും മന്ത്രി…
Read MoreTag: Health minister
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല: ആരോഗ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാറിന് മുമ്പിലില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർഇന്ന് അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിന്റെ ആശങ്കകൾക്കിടയിൽ സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് നിർദ്ദേശമില്ലെന്നും ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read Moreനേത്രദാനം ഒരു ജനകീയ മൂവ്മെന്റായി മാറണം: ഡോ. സുധാകർ
ബെംഗളൂരു: നേത്രദാനം ജനകീയ മൂവ്മെന്റായി മാറണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ കെ സുധാകർപറഞ്ഞു. “മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഞാനും എന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു,” എന്ന് അദ്ദേഹംകൂട്ടിച്ചേർത്തു. “അന്ധതയെ ചെറുക്കുന്നതിന് നേത്രദാന അവബോധം പ്രധാനമാണ്. രാജ്യത്ത് മൂന്നോ നാലോ കോടി ജനങ്ങൾഅന്ധത അനുഭവിക്കുന്നുണ്ട്. നിരവധി അന്ധരായ ആളുകൾക്ക് വെളിച്ചം നൽകാൻ നേത്രദാനത്തിന് കഴിയുംഎന്നതിനാൽ മരിച്ചയാളുടെ കണ്ണുകൾ പാഴാകരുത്” എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. “സാങ്കേതിക വിദ്യയിലൂടെ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാലു…
Read Moreകുട്ടികൾക്കുള്ള വാക്സിനേഷൻ; രോഗാവസ്ഥയുള്ള കുട്ടികൾക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യമന്ത്രി
ബെംഗളൂരു : കേന്ദ്ര സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞാൽ, സർക്കാർ കുട്ടികൾക്കായി കോവിഡ് -19 വാക്സിനേഷൻ ആരംഭിക്കും അസുഖങ്ങളുള്ള കുട്ടികൾക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുധാകർ ചൊവ്വാഴ്ച പറഞ്ഞു.“കുട്ടികൾക്കുള്ള വാക്സിനുകൾ കേന്ദ്ര സർക്കാർ ഉടൻ വിതരണം ചെയ്യാൻ തുടങ്ങും. ആരോഗ്യ നന്ദന പരിപാടിയിലൂടെ ദുർബലരായ കുട്ടികളെ ഞങ്ങൾ ഇതിനകം കണ്ടെത്തിയതിനാൽ മുൻഗണനാടിസ്ഥാനത്തിൽ ഞങ്ങൾ കുട്ടികൾക്ക് വാക്സിനേഷൻ നൽകും, ”എന്നും അദ്ദേഹം പറഞ്ഞു.കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിന് മുന്നോടിയായി 1.5 കോടിയിലധികം കുട്ടികളുടെ വിവിധ ആരോഗ്യ പാരാമീറ്ററുകൾ പരിശോധിക്കുന്നതിനായി സംസ്ഥാന സർക്കാർ…
Read Moreകേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളേയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ്…
Read Moreസർക്കാർ ആശുപത്രികളെ ലോകോത്തര നിലവാരമുള്ളതാക്കാൻ പ്രവർത്തിക്കുക.
ബെംഗളൂരു: “സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ ലോകോത്തര നിലവാരത്തിലാക്കുന്നതിന് അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുക, സർക്കാർ സൗകര്യങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ മാറ്റാൻ കഠിനമായി പരിശ്രമിക്കുക,” എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പുതുതായി നിയമിക്കപ്പെട്ട ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ബുധനാഴ്ച പുതുതായി നിയമിച്ച 1,763 ഡോക്ടർമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. കെ. സുധാകർ. മൂന്ന് കാരണങ്ങളാൽ പകർച്ചവ്യാധിക്കിടയിൽ ഡോക്ടർമാരെ നിയമിക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ഡോ. സുധാകർ പറഞ്ഞു. ഒന്നാമതായി, ഒരു സമയം 1763 ഡോക്ടർമാരെ നിയമിക്കുന്നതിന് ആരോഗ്യ വകുപ്പിനായി സർക്കാർ സ്വീകരിച്ച ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ് ആണ് ഇത്, രണ്ടാമതായി…
Read Moreറെംഡിസിവിർ കരിഞ്ചന്ത തടയാൻ കിടിലൻ സംവിധാനം; ലഭ്യത പരിശോധിക്കാനും സംവിധാനം.
ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ ഏറ്റവും കൂടുതൽ ആവശ്യകത സൃഷ്ട്ടിച്ച ആന്റി വൈറൽ മരുന്നായ റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും ലഘൂകരിക്കുന്നത് ലക്ഷ്യമിട്ട് കർണാടക സർക്കാർ ഞായറാഴ്ച ഒരു എസ് എം എസ് അധിഷ്ഠിത റെംദെസിവിർ അലോക്കേഷൻ വിവര സംവിധാനവും ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു. പുതിയ സംവിധാനം റെംദേസിവിറിന്റെ അലോക്കേഷനിൽ സുതാര്യത കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. “എസ് ആർ എഫ് ഐഡി അനുസരിച്ച് റെംദെസിവിർ അനുവദിച്ചിട്ടുണ്ടെങ്കിൽ, ആശുപത്രി അത് രോഗിക്ക് നൽകിയിട്ടില്ലെങ്കിൽ, ഈ വിവരം അതേ ലിങ്കിൽ തന്നെ സർക്കാരിനെ അറിയിക്കുന്നതിന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും തടയുന്നതിന് ഇത് സർക്കാരിനെ…
Read Moreമേയ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും:ആരോഗ്യമന്ത്രി
ബെംഗളൂരു: കോവിഡ് 19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മെയ് ആദ്യ വാരത്തോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. “വിദഗ്ധരുടെ അഭിപ്രായത്തിൽ മഹാമാരിയുടെ ഏത് തരംഗവും 80-120 ദിവസം വരെ നീണ്ട് നിൽക്കുന്നതാണ്. ഇതിപ്പോൾ തുടക്കം ആയതിനാൽ മെയ് അവസാനം വരെയും നമ്മൾ ജാഗരൂകരായിരിക്കണം“, എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഗവൺമെന്റ് രൂപീകരിച്ച കോവിഡ് സാങ്കേതിക ഉപദേശക സമിതിയിലെയും വിദഗ്ധ സമിതിയിലെയും അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം…
Read Moreകോവിഡ് 19 രോഗികളുടെ എണ്ണവുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ച് വെക്കുന്നില്ല:ആരോഗ്യമന്ത്രി.
ബെംഗളൂരു: കോവിഡ് -19 വൈറസ് രോഗബാധിതരുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങളൊന്നും സർക്കാർ മറച്ചുവെക്കുന്നില്ലെന്ന് കർണാടക ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. “ഞങ്ങളുടെ സർക്കാർ വിശദാംശങ്ങൾ മറയ്ക്കാൻ ഉദ്ദേശിക്കുന്നുമില്ല ഇനി വിചാരിച്ചാലും അതിന് കഴിയില്ല , വസ്തുതാപരമായ ഡാറ്റ മാത്രമേ പരസ്യമാക്കൂ,” എന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗം നിർദ്ദേശങ്ങൾ നൽകണമെന്ന് അദ്ദേഹംപ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. “കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് തങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നൽകാൻ എല്ലാ പ്രതിപക്ഷ നേതാക്കളെയും സ്വാഗതം ചെയ്യുന്നു എന്നും സിസ്റ്റത്തിലെ എന്ത് പോരായ്മകൾ കണ്ടെത്താനും അവർക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി എല്ലാ പാർട്ടികളുടെയും യോഗം…
Read More