സർക്കാർ ആശുപത്രികളെ ലോകോത്തര നിലവാരമുള്ളതാക്കാൻ പ്രവർത്തിക്കുക.

ബെംഗളൂരു: “സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ ലോകോത്തര നിലവാരത്തിലാക്കുന്നതിന് അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുക, സർക്കാർ സൗകര്യങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ മാറ്റാൻ കഠിനമായി പരിശ്രമിക്കുക,” എന്ന് ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പുതുതായി നിയമിക്കപ്പെട്ട  ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ബുധനാഴ്ച പുതുതായി നിയമിച്ച 1,763 ഡോക്ടർമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. കെ. സുധാകർ.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

മൂന്ന് കാരണങ്ങളാൽ പകർച്ചവ്യാധിക്കിടയിൽ ഡോക്ടർമാരെ നിയമിക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ഡോ. സുധാകർ പറഞ്ഞു.

ഒന്നാമതായി, ഒരു സമയം 1763 ഡോക്ടർമാരെ നിയമിക്കുന്നതിന് ആരോഗ്യ വകുപ്പിനായി സർക്കാർ സ്വീകരിച്ച ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആണ് ഇത്, രണ്ടാമതായി ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഡോക്ടർമാരെ നേരിട്ട് നിയമിക്കുന്നത്  ഇതാദ്യമായാണ്. മൂന്നാമതായി, ഗവൺമെന്റ് വേഗത്തിൽ നടത്തിയ നിയമനങ്ങളിൽ ഒന്നാണിത്. 6 മാസത്തെ റെക്കോർഡ് സമയത്താണ് ഇത്ര വലിയ നിയമന സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts