മാസ്ക്ക് ശരിയായി ധരിച്ചില്ല;സ്ത്രീകൾക്കിടയിൽ പൊരിഞ്ഞ യുദ്ധം;കേസ് പോലീസ് സ്റ്റേഷനിൽ.

ബെംഗളൂരു: മാസ്ക് ശരിയായി ധരിച്ചിട്ടില്ലെന്ന് ആരോപിച്ച് നഗരത്തിലെ  ഒരു വീട്ടമ്മ മറ്റൊരു സ്ത്രീയെ മർദ്ദിച്ചതായി പരാതി. സദാശിവനഗറിലെ സാങ്കി ടാങ്കിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, നഗരത്തിൽ ആരോഗ്യസുരക്ഷാമാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനെച്ചൊല്ലി ഇത്തരം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ കുറച്ച് പേർ മാത്രമേ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ചൊവ്വാഴ്ചത്തെ സംഭവം എഫ്‌ ഐ‌ ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക്  നയിച്ചു, പി‌ സി സെക്ഷനുകൾ 324 (സ്വമേധയാ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കുന്നു), 341 (തെറ്റായ നിയന്ത്രണം) എന്നിവ പ്രകാരം സ്ത്രീയെ മർദിച്ചു എന്നാരോപിക്കപ്പെടുന്ന വീട്ടമ്മക്കെതിരെ കേസെടുത്തു.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

പരാതിക്കാരിയുടെ കൈയ്ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. രണ്ട് സ്ത്രീകളുടെയും പേരുകൾ വെളിപ്പെടുത്താൻ പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചു.

ഇരുവരും സദാശിവനഗർ നിവാസികളാണ്, രണ്ട് പേരും രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ആണ് സംഭവം നടന്നിരിക്കുന്നത്. പരാതിക്കാരി മാസ്ക് ശെരിയായ രീതിയിൽ മൂക്ക് മറക്കും വിധം വെക്കാതെ താടിയിൽ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ്, വീട്ടമ്മ പരാതിക്കാരിയെ തടഞ്ഞു നിർത്തുകയും ഉറക്കെ വഴക്ക്പറയുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts