ജനങ്ങളെ കോവിഡിൽ നിന്ന് രക്ഷിക്കാൻ ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തി ആരോഗ്യമന്ത്രി.

ബെംഗളൂരു : സംസ്ഥാനത്തെ ജനങ്ങളെ കോവിഡിൽനിന്ന് രക്ഷിക്കാൻ ചിക്കബെല്ലാപുരയിലെ ബില്ലാപുർ പ്രഭ ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തി ആരോഗ്യമന്ത്രി കെ. സുധാകർ. മന്ത്രിയുടെ ജില്ലയായ ചിക്കബല്ലാപുരയിലെ ഏറ്റവുംപ്രസിദ്ധമായ ക്ഷേത്രമാണ് പ്രഭ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ പൊതുസ്ഥലങ്ങളിൽ കോവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ഒമിക്രോൺ വകഭേദത്തിന് അതിവേഗം പടരാനുള്ള കഴിവുണ്ടെങ്കിലും മറ്റു വകഭേദങ്ങളെക്കാൾ മാരകമല്ലന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അനാവശ്യ ഭയം വേണ്ടെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts