ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്‌നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി. പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്. ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്. അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.
Read MoreTag: GOVERNMENT
സർക്കാർ ഓഫീസിൽ ജീവനക്കാർ എത്തുന്നത് ഹെൽമറ്റ് ധരിച്ച് ; എന്താ കാര്യം എന്നല്ലേ?
തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ പണി കിട്ടുംza. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെ പേടിച്ചിട്ടല്ല കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ബീർപൂർ മണ്ഡലത്തിലെ മണ്ഡലം പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ്…
Read Moreകോൺഗ്രസ് സർക്കാരിനെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി
ബെംഗളൂരു : സംസ്ഥാനത്തെ കാലവർഷക്കെടുതികളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള രാഷ്ട്രീയത്തിലാണിപ്പോഴെന്നും ബൊമ്മെ കുറ്റപ്പെടുത്തി. പാർട്ടിക്കത്തെ ഏറ്റുമുട്ടലുകൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് അദ്ദേഹം ആരോപിച്ചു. ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകുന്ന അഴിമതിക്ക് മത്സരമാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതികളിലേക്ക് സർക്കാർ ഇതുവരെ ശ്രദ്ധതിരിച്ചിട്ടില്ല. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി യോഗം വിളിച്ചെന്നല്ലാതെ ഒരുനടപടിയുമുണ്ടായിട്ടില്ല.
Read Moreകലാപകാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നിരപരാധികളെ ഉടൻ വിട്ടയക്കുമെന്ന് ആഭ്യന്തര വകുപ്പ്
ബെംഗളൂരു: 2020 ബെംഗളൂരു കലാപകാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നിരപരാധികളെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ വ്യാജ കേസില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസുകള്‍ ചട്ടപ്രകാരം പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. മൈസൂരു നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ തന്‍വീര്‍ സേഠ് ആവശ്യപ്രകാരമാണ്…
Read Moreപ്രതിമാസം 10000 രൂപ നൽകണം സർക്കാരിനോട് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ആവശ്യം
ബംഗളൂരു: കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയതിന് ശേഷം നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കുണ്ടായ നഷ്ടം നികത്താൻ തങ്ങൾക്ക് പ്രതിമാസം 10,000 രൂപ വീതം നൽകണമെന്ന് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ. നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഫെഡറേഷൻ ബുധനാഴ്ച നഗരത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ബൈക്ക് ടാക്സികൾ നഗരത്തിൽ നിലവിൽ വന്നതോടെ തങ്ങൾക്ക് സാമ്പത്തികമായി നിരവധി നഷ്ടമുണ്ടായെന്നും, ഇതിന് പുറമെയാണ് ഇപ്പോൾ ശക്തി പദ്ധതി നടപ്പാക്കിയതെന്നും ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഫെഡറേഷൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ…
Read Moreനിയമവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കണമെന്ന് സർക്കാർ
ബെംഗളൂരു:ചട്ടവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി ഉടൻ ഗൂഗിളിനെ സമീപിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ വായ്പയെടുത്തവരിൽ നിന്ന് വൻതുകയാണ് പലിശയിനത്തിൽ മാത്രം കൈപ്പറ്റുന്നത്. വായ്പ അടയ്ക്കാൻ വൈകുന്നവരെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു നിയമസഭയിൽ പറഞ്ഞു.
Read Moreആർ.എസ്.എസ് ട്രസ്റ്റിന് നൽകിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ തയ്യാറെടുത്ത് സർക്കാർ
ബെംഗളൂരു: മുൻ ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സംഘത്തിനു പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ കർണാടക സർക്കാർ. ആർ.എസ്.എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കർ ഭൂമി നൽകിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബൊമ്മൈ പതിച്ചുനൽകിയ മറ്റു ഭൂമികൾക്കെതിരെയും നടപടിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിൽ ഏക്കർകണക്കിനു ഭൂമി ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബി.ജെ.പി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ…
Read Moreഗവൺമെന്റ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ഒരുങ്ങുന്നു
ബെംഗളൂരു∙ ഗവ.ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ആലോചന. പൊതുജനാരോഗ്യ രംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ മുന്നോട്ടുവച്ച 21 നിർദ്ദേശങ്ങളിലൊന്നാണ് ഇത്. ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന് സമർപ്പിച്ചു. സർക്കാർ അംഗീകരിക്കുന്നതോടെ ഗവ.ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടവിഴയ്ക്ക് സാധ്യതയുണ്ട്. ഗവ.ഡോക്ടർമാരുടെ കടുത്ത എതിർപ്പിനെ മറികടന്നു വേണം ഇത് നടപ്പിലാക്കാൻ. 20 സംസ്ഥാനങ്ങൾ ഇതു നേരത്തെ നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സർക്കാർ സർവീസിലെ ആളുകൾക്ക് നോൺ പ്രാക്ടിസിംഗ് അലവൻസ് നൽകുന്നുണ്ട്. ഇതു കൂടാതെ നിർബന്ധിത ഗ്രാമീണ…
Read Moreസംസ്ഥാനത്ത് അന്നഭാഗ്യ യോജന നടപ്പാക്കാൻ തയ്യാർ പക്ഷെ അരി ഇല്ലെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് അന്നഭാഗ്യ യോജന നടപ്പാക്കുന്നത് തടയാൻ കേന്ദ്രസർക്കാർ വൻ ഗൂഢാലോചന നടത്തി. അരി കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. പണത്തിന് ഒരു കുറവുമില്ല. എന്നാൽ, സംസ്ഥാനത്ത് അരി സ്റ്റോക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, അന്ന ഭാഗ്യ യോജന നടപ്പാക്കാൻ അരി ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും പഞ്ചാബിലും അരി ലഭ്യമല്ല. കർണാടകയ്ക്ക് 1.5 ലക്ഷം മെട്രിക് ടൺ അരി നൽകുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി . എന്നാൽ അരി നൽകിയിരുന്നില്ലെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) അറിയിച്ചു. ബിജെപിക്കാർ ഒരുപാട്…
Read Moreവര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാലു പേരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. ബെല്ലാരെയിലെ മസൂദ് 2022 ജൂലൈ 19നും മംഗലപേട്ടയിലെ മുഹമ്മദ് ഫാസില്‍ 2022 ജൂലൈ 28നും കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീല്‍ 2022 ഡിസംബര്‍ 24നും കാട്ടിപ്പള്ളയിലെ ദീപക് റാവു 2018 ജനുവരി 3നുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡിജിപി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിച്ചത്. ജൂണ്‍ 19ന്…
Read More