പടക്ക ഗോഡൗൺ തീപ്പിടിത്തം: മൂന്നുലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ 

ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്‌നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു.

സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി.

പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്.

ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്.

അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts