ബെംഗളൂരു: ചെറുതരികളാക്കിയ സ്വര്‍ണം ഒളിപ്പിച്ച പായസക്കൂട്ട് പാക്കറ്റുകളുമായി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. എയര്‍ ഇന്ത്യ എക്സ്‌പ്രസ് 814 വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാരനാണ് സ്വര്‍ണം കടത്തിയത്. കിച്ചണ്‍ ട്രഷര്‍ കമ്പനിയുടെ പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളില്‍ നിറച്ച 374 ഗ്രാം സ്വര്‍ണത്തിന് 20 ലക്ഷം രൂപ വിലവരും.
Read MoreTag: gold
മംഗളൂരു വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി
ബെംഗളൂരു: പരിശോധനക്ക് ശേഷം ഗ്രീൻ ചാനല്‍ കടന്ന മൂന്ന് യാത്രക്കാരില്‍നിന്ന് മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടി. 76.50 ലക്ഷം രൂപ വിലവരുന്ന 1.27 കിലോ സ്വര്‍ണമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പിടികൂടിയതെന്ന് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഹാൻഡ് ബാഗ് സ്കാൻ ചെയ്ത് തുറന്നപ്പോഴാണ് സ്വര്‍ണ ബിസ്കറ്റുകള്‍ അടങ്ങിയ പെട്ടി കണ്ടെത്തിയത്.
Read Moreവിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇയാളുടെ ബാഗേജില്‍ നട്ട്, ബോള്‍ട്ടുകളുടെ രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. ഇത് ഏകദേശം 267 ഗ്രാം തൂക്കമുണ്ടാകും എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. നേരത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 2.3 കിലോഗ്രാം സ്വര്‍ണ്ണ പേസ്റ്റ് പിടികൂടിയിരുന്നു.
Read Moreവിമാനത്താവളത്തിൽ 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 600 ഗ്രാം വരുന്ന 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി. കൊൽക്കത്തയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. വിശദമായി അന്വേഷണം നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Read More‘ഗോൾഡ് ‘ ഒടിടി റിലീസ് പ്രഖ്യാപിച്ചു
പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ചിത്രം ഗോൾഡ് ഒടിടി യിലേക്ക്. അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം കൂടിയാണ് ഗോൾഡ്. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന്…
Read More2 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ടുകോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ പിടിയില്‍. ഉപേക്ഷിച്ച ബാഗില്‍നിന്ന് 760 ഗ്രാം സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയ സ്വര്‍ണം മൊത്തം 3.895 കിലോഗ്രാം വരും. കാസര്‍കോട് നെല്ലിക്കുന്ന് ബംങ്കരക്കുന്ന് കേളുവളപ്പില്‍ കെ.കെ. ക്വാര്‍ട്ടേഴ്‌സ് ഖാസി ഹൗസില്‍ അബ്ദുള്ള ഫര്‍ഹാനില്‍ നിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വര്‍ണവും തെക്കില്‍ ഫെറി ഹൗസില്‍ ഹാഷിം മുബഷീറില്‍നിന്ന് 42,18,720 രൂപ വില വരുന്ന 816 ഗ്രാം സ്വര്‍ണവും ബങ്കരക്കുന്ന് റഹ്‌മാനിയയില്‍ മുഹമ്മദലിയില്‍നിന്ന് 44,97,900 രൂപയുടെ 870…
Read More38 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ
ബെംഗളൂരു: 38 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയിലായി. കാസര്‍കോട് ചേരൂര്‍ സ്വദേശിയായ മുഹമ്മദ് സാബിര്‍ ഷെരീഫില്‍(30) നിന്നാണ് 38 ലക്ഷം രൂപ വില വരുന്ന 741 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണ്ണം പിടികൂടിയത്. ഇന്നലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാബിറിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, ചന്ദ്രമോഹന്‍, അശോണിക്, സുധീര്‍ കുമാര്‍, ദേവേന്ദ്രപ്രതാപ് സിംഗ്,…
Read Moreമംഗളൂരു വിമാനത്താവളത്തിൽ 5 ദിവസത്തിനിടെ 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ബെംഗളൂരു: സെപ്റ്റംബർ ആറിനും പത്തിനും ഇടയിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 44.33 ലക്ഷം രൂപ വിലമതിക്കുന്ന 869 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യത്യസ്ത സംഭവങ്ങളിൽ ഒരു യുവതിയടക്കം പേരിൽ അഞ്ച് സ്വർണം പിടികൂടിയത്. ഇവരെല്ലാം കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നുള്ളവരാണ്. ദുബായിൽ നിന്നാണ് ഇവർ എത്തിയത്. സ്വർണം കടത്താനായി വ്യത്യസ്ത രീതികൾ ഉപയോഗിച്ചു. ജീൻസ് പാന്റ്‌സ്, അടിവസ്‌ത്രം, ബനിയൻ, ഷൂ, മലാശയം എന്നിവയിൽ പേസ്റ്റിന്റെയും പൊടിയുടെയും രൂപത്തിൽ സ്വർണം ഒളിപ്പിച്ചത് ഉൾപ്പെടെയുള്ള രീതികളാണ് ഇവർ…
Read Moreപൃഥ്വിരാജ് ചിത്രം ഗോൾഡ് തിയേറ്ററുകളിലേക്ക്
അൽഫോൺസ് പുത്രന്റെ പുതിയ ചിത്രം ഗോൾഡ് ഈ ഓണത്തിന് തിയേറ്ററിൽ എത്തും. സെപ്റ്റംബർ 8ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിമും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. ലാലു അലക്‌സ്, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജഗദീഷ്, ബാബുരാജ്, ഷൈൻ ടോം ചാക്കോ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് മുരുകേശൻ സംഗീതവും ആനന്ദ് സി ചന്ദ്രനും…
Read Moreവ്യാജ സ്വർണ്ണ ബിസ്കറ്റുമായി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: വ്യാജ സ്വർണ്ണ ബിസ്‌ക്കറ്റുകൾ വിൽക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. നെലമങ്കല സ്വദേശി ലോകേഷ് ആണ് എച്ച്ആർബിആർ ലേഔട്ടിൽ നിന്നും പോലീസ് പിടിയിൽ ആയത്. സ്വർണ്ണമെന്ന വ്യാജേന ബിസ്‌ക്കറ്റുകൾ വിൽക്കാൻ കടയിൽ എത്തിയ യുവാവിനെ കടഉടമയാണ് പോലീസിന് കാട്ടികൊടുത്തത്. ലോകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാതായി പോലീസ് അറിയിച്ചു.
Read More