കാശ്മീരില്‍ ഏറ്റുമുട്ടല്‍ ;നാല് ഭീകരന്‍ വധിക്കപ്പെട്ടു.

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ നൗഗാമില്‍ നാല് ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരവധി ആയുധങ്ങളും സൈന്യം ഇവിടെ നിന്നും പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ ഈദിന് മുമ്പ് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഭീകരര്‍ ഒളിച്ച കെട്ടിടം പോലീസും സൈന്യവും വളയുകയായിരുന്നു. രണ്ടിടത്ത് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ നീക്കം സൈന്യം തകര്‍ത്തു. പൂഞ്ചില്‍ ഭീകരരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ജമ്മു കശ്മീരിലെ പലയിടങ്ങളിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പുല്‍വാമയില്‍ അര്‍ദ്ധസൈനിക വിഭാഗത്തിന് നേരെ ഇരുന്നൂറിലധികം പേര്‍ വരുന്ന ജനക്കൂട്ടം കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ ഗ്യാസും പെല്ലറ്റും പ്രയോഗിച്ചു. ഇതില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

സംഭവത്തെത്തുടര്‍ന്ന് കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts