ഡെലിവറി കസ്റ്റമർ കെയർ ഏജന്റ് എന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയത് 20000 രൂപ 

ബെംഗളൂരു:യുവതിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻസി എന്ന വ്യാജേന നടന്ന തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 20000 രൂപ. ബെംഗളൂരു നാഗവാര മേഖലയിൽ താമസിക്കുന്ന 64-കാരിയായ ശിൽപ്പ സർബോണത്ത് ആണ് സംഭവത്തിൽ കബളിപ്പിക്കപ്പെട്ടത്. ഓഗസ്റ്റ് ആറിനാണ് സംഭവം. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ ചെയ്ത് എതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓർഡർ കാൻസൽ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇവരിൽ നിന്നും ക്യാൻസലേഷൻ ചാർജുകൾ ഈടാക്കിയിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം…

Read More

യുവതിയുടെ വ്യാജ പേയ്‌മെന്റ് തന്ത്രത്തിന് ഇരയായത് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: ഓൺലൈനിലൂടെ നിരവധി തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. അതു പോലെ നഗരത്തിൽ നടന്ന ഒരു തട്ടിപ്പ് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ പണമിടപാടിലൂടെ പണം കൈമാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്. 23400 രൂപ സ്ത്രീയുടെ കബളിപ്പിക്കലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായി. ശിവകുമാർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഏകദേശം 20 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്. തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ…

Read More

മാട്രിമോണിയൽ ആപ്പിൽ വീഡിയോ കോളിനിടെ യുവതി വസ്ത്രമഴിച്ചു ; 40 കാരന് നഷ്ടമായത് ഒരു കോടി

ബെംഗളൂരു: യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറെ വഞ്ചിച്ച് യുവതി 1.1 കോടി രൂപ തട്ടിയെടുത്തതായി പരാതി. മാട്രിമോണിയൽ ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകിയ യുവതിയാണ് തട്ടിപ്പിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഐടി ആക്ട് പ്രകാരം കേസെടുത്തതായും പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജോലിയുടെ ഭാഗമായി യുകെയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ യുവാവാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയിൽ ആപ്പിൽ രജിസ്റ്റർ ചെയ്ത യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് യുവതി തട്ടിപ്പിന് ഇരയാക്കിയത്. മാട്രിമോണിയൽ ആപ്പിൽ വ്യാജ…

Read More

ആറുവർഷത്തിനിടെ 15-ഓളം വിവാഹം; തട്ടിപ്പുവീരൻ അറസ്റ്റിൽ 

ബെംഗളൂരു: ആറുവർഷത്തിനിടെ 15-ഓളം സ്ത്രീകളെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരൻ മൈസൂരുവിൽ അറസ്റ്റിൽ. ബെംഗളൂരു ബാനശങ്കരി സ്വദേശിയായ കെ.ബി. മഹേഷി(35)നെയാണ് തുമകുരുവിൽ നിന്ന് മൈസൂരു പോലീസ് പിടികൂടിയത്. ഡോക്ടറെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വർണവും അപഹരിച്ചെന്നും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമുള്ള ടെക്കി യുവതിയുടെ പരാതിയിലാണ് ഇയാൾ പോലീസ് പിടിയിലായത്. അഞ്ചാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹേഷ്, ഡോക്ടറാണെന്നും എൻജിനീയറാണെന്നും പരിചയപ്പെടുത്തിയാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മിക്ക മാട്രിമോണിയൽ വെബ്‌സൈറ്റുകളിലും ഡോക്ടറാണെന്ന് അവകാശപ്പെട്ടതാണ് ഇയാൾ രജിസ്റ്റർ ചെയ്തിരുന്നത്.  തുടർന്ന് ഉയർന്ന ജോലിയും സാമ്പത്തികവുമുള്ള സ്ത്രീകളെ…

Read More

നേഴ്സിംഗ് പഠനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരം : കർണാടകയിലെ നേഴ്സിംഗ് പഠനത്തിന്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിങ് പഠനത്തിന് താൽപ്പര്യം വർധിച്ചത്. 1100 ഓളം നേഴ്സിംഗ് കോളേജുകൾ ബംഗളുരുവിലുണ്ട്. ബംഗളുരുവിലെ കോളേജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്. സാധാരണ കേരളത്തിലെ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്. ഒരു വർഷം 3 ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ…

Read More

ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തു; മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 1.2 ലക്ഷം 

മുംബൈ:ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ന് പല രീതികളിൽ പെരുകുകയാണ്. ആളുകളെ കബളിപ്പിച്ച് പണം തട്ടാന്‍ ഓരോ തവണയും പുതിയ വിദ്യകളാണ് തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള…

Read More

വിവാഹ വാഗ്ദാനം നൽകി 13 ല​ക്ഷം രൂ​പ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : വി​വാ​ഹ​പ​ര​സ്യം ന​ൽ​കു​ന്ന വെ​ബ്സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യി​ൽ​ നി​ന്ന് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 13 ല​ക്ഷം രൂ​പ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് നം​ഷീ​റി​നെ​യാ​ണ് (32) കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ദു​ബൈ​യി​ൽ എ​ൻ​ജി​നീ​യ​റാ​ണെ​ന്ന് ഇ​യാ​ൾ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദേ​ശ മൊ​ബൈ​ൽ ന​മ്പ​റി​ൽ​നി​ന്ന് വാ​ട്സ് ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് ചി​ല കേ​സി​ൽ​പെ​ട്ടെ​ന്നും അ​തൊ​ഴി​വാ​ക്കാ​ൻ പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ​ഇ​തോ​ടെ പ​ല ത​വ​ണ​യാ​യി യു​വ​തി 13 ല​ക്ഷം രൂ​പ കൈ​മാ​റി. ര​ണ്ടാം വി​വാ​ഹ​ത്തി​ന്…

Read More

വിദ്യാർഥികളുമായുള്ള അശ്ലീല ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കോളജ് വിദ്യാർഥികളുമായുള്ള അശ്ലീല ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എബിവിപി നേതാവ് അറസ്റ്റിൽ. എബിവിപി ശിവമൊഗ്ഗ തീർത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. വിഡിയോ റെക്കോർഡ് ചെയ്ത ശേഷം വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ശിവമൊഗ്ഗ എസ്പി ജി.കെ.മിഥുൻ കുമാർ പറഞ്ഞു. പ്രതീകത്തിനെതിരെ ജനുവരിയിൽ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും തങ്ങൾ തന്നെയാണ് പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ഒരു വിഭാഗം എബിവിപി നേതാക്കൾ അവകാശപ്പെട്ടു.

Read More

ഉൾവസ്ത്രങ്ങൾ മോഷ്ടിക്കുകയും നഗ്നതാ പ്രദർശനവും; അജ്ഞാതനെ തേടി പോലീസ്

ബെംഗളൂരു: സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങള്‍ മാത്രം തെരെഞ്ഞെടുത്ത് മോഷ്ടിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതും പതിവാക്കിയ അജ്ഞാതനായി അന്വേഷണം ഊര്‍ജിതമാക്കി ബെംഗളൂരു പോലീസ്. ഇയാള്‍ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെയാണ് രാജഗോപാല്‍ നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാടകവീട് അന്വേഷിക്കാനെന്ന വ്യാജേനയെത്തി അജ്ഞാതനായ യുവാവ് ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണെന്നാണ് സ്ത്രീകളുടെ പരാതി. വീടുകളുടെ ടെറസില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തിയതായും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. പുരുഷന്മാര്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ വീടുകളിലെത്തി വാടകവീട് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സ്ത്രീകള്‍ മാത്രം…

Read More

വിദ്യാർത്ഥികളുടെ പേരിൽ വായ്പ തട്ടിപ്പ്, മലയാളി ട്രസ്റ്റിനെതിരെ കേസ്

ബെംഗളൂരു:നഗരത്തിലെ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് മലയാളി വിദ്യാര്‍ഥികളുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പുനടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മലയാളികളുടെ ട്രസ്റ്റിന്റെ പേരില്‍ പോലീസ് കേസെടുത്തു. ബെംഗളൂരു ഹെഗ്ഡെ നഗറിലെ ദേവാമൃത് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ ഗൗരിശങ്കര്‍, ശ്യാം, ലിജു ജേക്കബ് ജോണ്‍, അമോള്‍, ജോമോള്‍ ജോസ്, നിഷ അനില്‍ എന്നിവരുടെ പേരിലാണ് കൊത്തന്നൂര്‍ പോലീസ് കേസെടുത്തത്. നഗരത്തിലെ സ്വകാര്യ കോളേജില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരില്‍ വായ്പയെടുത്ത് കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത ട്രസ്റ്റ് വ്യക്തിഗത വായ്പകളാണ് എടുത്തത്.…

Read More
Click Here to Follow Us