ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. കൈയില്‍ പണമില്ലെങ്കിലും ആവശ്യങ്ങള്‍ നടത്താന്‍ കഴിയും എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണം. കച്ചവടക്കാര്‍ ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടാറുണ്ട്. ഈസമയത്ത് ഏറെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.അല്ലെങ്കിൽ പണി കിട്ടും ഉറപ്പാണ്. കച്ചവടക്കാര്‍ക്ക് ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടാമെങ്കിലും ചില നിബന്ധനകള്‍ പാലിക്കാന്‍ കച്ചവടക്കാരും ബാധ്യസ്ഥരാണ്. കാര്‍ഡ് ഉടമകളുടെ സുരക്ഷയെ കരുതിയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അധികൃതര്‍ രൂപം നല്‍കിയത്. ഇത് പാലിക്കാന്‍ കച്ചവടക്കാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ തേടുമ്പോള്‍ കച്ചവടക്കാര്‍ക്ക് അരികില്‍ മറ്റാരും…

Read More

‘വീട്ടിൽ ഇരുന്ന് ഓൺലൈനിലൂടെ സമ്പാദിക്കാം’ യുവതിക്ക് നഷ്ടമായത് 7.69 ലക്ഷം

ബെംഗളൂരു: ഓൺലൈനിൽ തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് 7.69 ലക്ഷം രൂപ. സോഷ്യൽ മീഡിയയിലൂടെ ചില വീഡിയോകൾ പ്രമോട്ട് ചെയ്‌താൽ വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് വിശ്വസിച്ച യുവതി തട്ടിപ്പിൽ കുടുങ്ങുകയായിരുന്നു. ദാവൻഗെരെ നഗരത്തിലെ കെബി ബാരങ്കേയിലെ കിർവാഡി ലെ ഔട്ടിൽ താമസിക്കുന്ന വിദ്യയ്ക്കാണ് പണം നഷ്ടപ്പെട്ടത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പിൽ പരിചയപ്പെട്ട അജ്ഞാതനാണ് വിദ്യയെ ആദ്യം ഇത് പരിചയപ്പെടുത്തിയത്. പിന്നീട്, വീഡിയോകൾ പ്രൊമോട്ട് ചെയ്താൽ വീട്ടിൽ ഇരുന്നു പണം സമ്പാദിക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പിന്നെ കുറച്ചു പണികൾ തീർക്കാനുണ്ടെന്ന് പറഞ്ഞു. അജ്ഞാതനായ ഈ…

Read More

ഉബർ യാത്രയ്ക്ക് 100 രൂപ അധികം ഈടാക്കി; പരാതി നൽകാൻ വിളിച്ചപ്പോൾ നഷ്ടമായത് ലക്ഷങ്ങൾ  

CYBER ONLINE CRIME

ന്യൂഡൽഹി: ഉബർ യാത്രയ്ക്ക് 100 രൂപ അധികമായി ഈടാക്കിയതിനെ തുടർന്ന് പരാതി നൽകാനായി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചയാൾക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് ലക്ഷങ്ങൾ. പ്രദീപ് ചൗധരി എന്നയാൾക്കാണ് പണം നഷ്‌ടമായത്. ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ താമസിക്കുന്ന പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഉബർ ക്യാബ് ബുക്ക് ചെയ്തു. യാത്രയുടെ ചെലവായി ഉബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു. എന്നാൽ യാത്രയ്ക്ക് ശേഷം 318 രൂപ തിരികെ ഈടാക്കിയതിനെ തുടർന്ന് അധികമായി ഈടാക്കിയ പണം ലഭിക്കുന്നതിന് കസ്റ്റമർ കെയറിൽ പരാതി നൽകാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ…

Read More

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് ഒന്നരകോടിയോളം തട്ടിയെടുത്തു; മലയാളി യുവാവ് ബെംഗളൂരു പോലീസിന്റെ പിടിയിൽ 

ബെംഗളൂരു: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയിൽ. ഒന്നരകോടിയോളം രൂപയാണ് സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ പ്രതി തട്ടിയെടുത്തത്. എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസിൽ അർജുൻ സത്യൻ (36) ആണു പിടിയിലായത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോർപ്പറേറ്റ് ഓഫീസിൽ വിശ്വൽ മർച്ചന്റൈസിങ് വിഭാഗത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു അർജുൻ. കഴിഞ്ഞ അഞ്ചുവർഷത്തോളമായി അർജുൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നു. ഈ ജൂലൈ മാസത്തിൽ ഒഡിറ്റ് വിഭാഗം ഇത് കണ്ടുപിടിച്ചു. തുടർന്നു സ്ഥാപനം നൽകിയ പരാതിയിൽ ബെംഗളൂരു പോലീസ്…

Read More

സുധാ മൂർത്തിയുടെ പേരിൽ അഞ്ച് ലക്ഷം തട്ടി; വൈദികൻ അറസ്റ്റിൽ 

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തിയുടെ പേരിൽ തട്ടിപ്പ്. തട്ടിപ്പിലൂടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത വൈദികൻ അറസ്റ്റിലായി. 34 കാരനായ അരുൺ കുമാർ ആണ് അറസ്റ്റിലായത്. ബെംഗളൂരു മല്ലേശ്വരം സ്വദേശിയാണ് ഇയാൾ . ജയനഗർ പോലീസ് സൈബർ ക്രൈം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. സുധാ മൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിനൊടുവിൽ രണ്ട് തട്ടിപ്പുകളുടെയും മുഖ്യ സൂത്രധാരൻ അരുൺ കുമാറാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് അരുൺ…

Read More

ഒമ്പത് മാസത്തിനിടെ നഗരത്തിൽ നിന്നും നഷ്ടമായത് 470 കോടി 

ബെംഗളൂരു : വിളിപ്പേര് ടെക്ക് നഗരം എന്നാണ് .പക്ഷെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബെംഗളൂരുവിൽ സൈബര്‍ തട്ടിപ്പുകാര്‍ നഗരവാസികളില്‍ നിന്ന് തട്ടിയെടുത്തത് 470 കോടി രൂപയാണ്. ദിവസേനെ 1.71 കോടി രൂപ എന്ന രൂപത്തിലാണ് സൈബര്‍ കുറ്റവാളികള്‍ നഗരത്തിൽ നിന്നും തട്ടിയെടുക്കുന്നത്. പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. ഓണ്‍ലൈൻ തൊഴില്‍ തട്ടിപ്പ്, ബിറ്റ്കോയിൻ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളും ഈ ഗണത്തില്‍പെടും. സംസ്ഥാനത്ത് ബംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകൾ നടന്നിട്ടുള്ളത്. 2023 ജനുവരി ഒന്നുമുതല്‍ സെപ്റ്റംബര്‍ 20വരെ 12,615 കേസുകളാണ് നഗരത്തില്‍ മാത്രം…

Read More

ജോലിവാഗ്ദാനം ചെയ്ത് പണംതട്ടി; പ്രതി പിടിയിൽ 

ബെംഗളൂരു: കോർപ്പറേഷൻ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയ ആൾ പിടിയിൽ. കോർപ്പറേഷന്റെ മാർഷൽ ജോലി വാഗ്ദാനം ചെയ്തതാണ് 200-ലധികം ആളുകളിൽ നിന്ന് ഇയാൾ പണംതട്ടിയത്. ഉദ്യോഗാർത്ഥികളിൽ നിന്ന് 3000 രൂപ വാങ്ങിയിരുന്നു. തുടർന്ന് ജോലിലഭിച്ചതായുള്ള വ്യാജകത്ത് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More

ഓൺലൈൻ തട്ടിപ്പിന് ഇരയായതായി മുൻ കേന്ദ്രമന്ത്രി 

ചെന്നൈ: ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് മുൻ കേന്ദ്ര ഐടി മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ. നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ 99,999 രൂപ ദയാനിധി മാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തട്ടിപ്പു വിവരം പങ്കുവച്ചത്. സംഭവത്തിൽ ചെന്നൈ പോലീസിൽ ദയാനിധി മാരൻ പരാതി നൽകി.  ഇന്നലെയാണ് തട്ടിപ്പ് നടന്നത്. ആക്‌സിസ് ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടത്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് തന്റെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള…

Read More

ഓട്ടോ ഡ്രൈവറുടെ കള്ളത്തരം കയ്യോടെ പിടികൂടി വിദേശി വ്ലോഗർ

ബെംഗളൂരു: നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ തട്ടിപ്പ് വിദേശി വ്ലോഗര്‍മാര്‍ കൈയോടെ പിടികൂടി. ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് പതിഞ്ഞത്. നഗരം ചുറ്റി കാണാനായി എത്തിയ കൊല്‍ക്കത്ത സ്വദേശിയായ വ്ലോഗറും അദ്ദേഹത്തിന്‍റെ പെണ്‍ സുഹൃത്തുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്ലോഗര്‍മാര്‍ സാമൂഹിക മാധ്യമമായ ‘എക്‌സില്‍’ പങ്കുവെച്ചതോടെയാണ് സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ബെംഗളൂരു കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിവിദഗ്ധമായി ഓട്ടോ ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്. ‘എംഡി ഫിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശി വ്ലോഗര്‍, നടന്ന സംഭവങ്ങളെക്കുറിച്ച്‌ വീഡിയോയില്‍ വിശദീകരിക്കുന്നത്.…

Read More

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി ദമ്പതിമാർ അറസ്റ്റിൽ

ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിൽ ദമ്പതിമാരെ കരുനാഗപ്പള്ളിയിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികളാണ് ദമ്പതികൾ. തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്. 250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംസ്ഥാന പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ദമ്പതിമാർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. സുബീഷും ശില്പയും ആഢംബര ജീവിതം നയിക്കുന്നവർ എന്നും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു…

Read More
Click Here to Follow Us