ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഉദ്യോഗാർത്ഥികളിൽ നിന്നും 6 ലക്ഷം രൂപ വീതം തട്ടിയെടുത്ത 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹന്തേഷ് ഷിൻഡെ, ശ്രീവരി തെൽക, ഹുമേദ് അക്തർ നടാഫ്, മുഹമ്മദ്‌ സലിം മുല്ല എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിൽ വ്യാജ ടിടിമാർ ആയി കറങ്ങി നടന്ന ഇവരെ ദക്ഷിണ പശ്ചിമ പശ്ചിമ ചെക്കിങ് സ്‌ക്വാഡ് ആണ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

161 കോടി തട്ടിയെടുത്തു, ദമ്പതിമാരടക്കം 3 പേർ പിടിയിൽ

ചെന്നൈ: ധനകാര്യസ്ഥാപനം നടത്തി 161 കോടി രൂപ തട്ടിയെടുത്ത ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കോടമ്പാക്കം ആസ്ഥാനമായുള്ള ആംറോ കിങ്‌സ് എന്ന സ്ഥാപനമാണ് 3000-ത്തോളംപേരെ കബളിപ്പിച്ചത്. സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജരാജന്‍, ഇയാളുടെ ഭാര്യയും കമ്പനി ഡയറക്ടറുമായ മുത്തുലക്ഷ്മി, ബന്ധു രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ പണവും സ്വര്‍ണവും വെള്ളിയും പോലീസ് പിടിച്ചെടുത്തു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 10 ശതമാനം ലാഭവിഹിതം നല്‍കുമെന്നും 22 മാസത്തിനുള്ളില്‍ നിക്ഷേപത്തുക തിരികെ നല്‍കുമെന്നുമായിരുന്നു…

Read More

സ്ത്രീയായി ആൾമാറാട്ടം, പറ്റിച്ചത് 13 യുവതികളെ

ബെംഗളൂരു: സോഷ്യൽമീഡിയയിൽ സ്ത്രീയായി ആൾമാറാട്ടം നടത്തി യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്ത ഐടി ജീവനക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ്  ചെയ്തു. ദിലീപ് പ്രസാദ് എന്ന 28കാരനാണ്. ‘മോണിക്ക’, ‘മാനേജർ’ എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ഐടി മേഖലയിൽ ജോലി നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 13 യുവതികൾ ഇയാളുടെ കെണിയിൽ വീണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കി.p ഫോട്ടോ ഷെയറിങ് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. തൊഴിൽരഹിതരോ ജോലി അന്വേഷിക്കുന്നവരോ ആയ സ്ത്രീകളെയാണ് ഇയാൾ…

Read More

കള്ള ടാക്സികൾ കൂടുന്നു, പരാതിയുമായി ഡ്രൈവർമാർ 

ബെംഗളൂരു: കള്ള ടാക്സികള്‍ സമാന്തര സര്‍വീസ് നടത്തുന്നുവെന്ന പരാതിയുമായി ഡ്രൈവര്‍മാര്‍. ഹൊസംഗടി ടൗണിലെ ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പരാതിയുമായി രംഗത്തുവന്നത്. ലോണ്‍ പോലും അടക്കാന്‍ കഴിയാതെ തങ്ങളില്‍ പലരും കടക്കെണിയിലായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 14000 രൂപ കര്‍ണാടക സംസ്ഥാനത്തേക്ക് ഓടുന്നതിനുള്ള പെര്‍മിറ്റും 25,000 രൂപ വാര്‍ഷിക ഇന്‍ഷുറന്‍സും 3500 രൂപ ജിപിഎസിനുള്ള ചാര്‍ജായും നല്‍കിയാണ് തങ്ങള്‍ ടാക്സി ഓടിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടയില്‍ ഒന്നോ രണ്ടോ തവണ ഓട്ടം കിട്ടിയാലായി എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കള്ളടാക്‌സികളാണ് തങ്ങളുടെ തൊഴിലിന് ഭീഷണിയായി മാറിയിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കന്നഡ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

ബെംഗളൂരു: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നിർമ്മാതാവ് പ്രകാശിനെ അടുഗോഡി പോലീസ് അറസ്റ്റ് ചെയ്തു. കർണാടക മിൽക്ക് ഫെഡറേഷനിൽ ജോലി വാഗ്ധാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡിസംബറിൽ ആണ് കർണാടക മിൽക്ക് ഫെഡറേഷൻ വിവിധ തസ്തികളിലേക്ക് നിയമന പരീക്ഷകൾ നടന്നത്. ചിക്കബെല്ലാപുരം സ്വദേശി ചരൺ രാജിൽ നിന്നും പ്രതി 20 ലക്ഷം തട്ടിയെടുത്ത കേസിൽ ആണ് പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. കെഎംഎഫി ന്റെ വ്യാജ ലെറ്റർ പാഡ് നൽകിയതോടെയാണ് പ്രതിയുടെ തട്ടിപ്പ് പുറത്തറിയുന്നത്.

Read More

കള്ളനിൽ നിന്ന് സ്വാധീനമുള്ള പിമ്പിലേക്ക്: ‘സാൻട്രോ’ രവിയുടെ കഥ

ബെംഗളൂരു: എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകൻ മഞ്ജുനാഥ് കെഎസ് എന്നാണ് രവിയുടെ യഥാർത്ഥ പേര്. ‘സാൻട്രോ’ രവി രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും ഏതാനും ഉദ്യോഗസ്ഥർക്കും എസ്കോർട്ട് സേവനങ്ങൾ നൽകുന്നതയാണ് റിപ്പോർട്ടുകൾ. മണ്ഡ്യ ജില്ലയിലെ ചാമുണ്ഡേശ്വരി നഗർ സ്വദേശിയാണ് രവി. പശ്ചിമ ബെംഗളൂരു രാജരാജേശ്വരി നഗറിൽ സുഹൃത്തുക്കളുടെ പേരിൽ വീട് വാങ്ങിയിട്ടുണ്ട്. മാണ്ഡ്യയിലെ കാലെഗൗഡ ഹയർ പ്രൈമറി സ്‌കൂളിലാണ് രവി പത്താം ക്ലാസ് വരെ പഠിച്ചത്. 1990-ൽ മണ്ഡ്യയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ പ്രീ-യൂണിവേഴ്‌സിറ്റി സയൻസ് പഠിച്ച അദ്ദേഹം പഠനം നിർത്തി…

Read More

ഓൺലൈൻ തട്ടിപ്പ്; വീഡിയോ മുന്നറിയിപ്പുമായി പോലീസ്

ബെംഗളൂരു: നഗരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതിനാൽ ബെംഗളൂരു സിറ്റി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത്. ബെംഗളൂരു സിറ്റി പോലീസിന്റെ ട്വിറ്റർപേജിലാണ് 47 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പ്രസന്റേഷനിലൂടെയാണ് ലിങ്ക് തുറക്കാൻ ആവശ്യപ്പെട്ടുവരുന്ന സന്ദേശങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.  മൊബൈൽ ഫോണുകളിൽ മോഹനവാഗ്ദാനങ്ങളുമായി വരുന്ന സന്ദേശങ്ങൾ വായിച്ച അതിൽ വീഴരുതെന്നും അവർ നല്കുന്നതോ അല്ലങ്കിൽ അപരിചിതമായി ഫോണിൽ വരുന്ന ലിങ്കുകൾ തുറക്കരുതെന്നും പോലീസ് നിർദേശംനൽകി.മോഹനവാഗ്ദാനങ്ങളുമായി വന്ന ലിങ്കുകൾ തുറന്നതിലൂടെ പണം നഷ്ടപെട്ട നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  #cybersafetyalertDon't get tricked.…

Read More

ചികിത്സക്കെത്തിയ സ്ത്രീകളെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

ബെംഗളൂരു: ക്ലിനിക്കിൽ ചികിത്സക്കെത്തിയ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച അക്യുപഞ്ചറിസ്റ്റ് അറസ്റ്റിൽ. ബെംഗളൂരു മത്തികെരെയിലാണ് സംഭവം. ഇവിടെ അക്യുപഞ്ചർ ക്ലിനിക് നടത്തുന്ന വെങ്കട്ട്നാരായണ ആണ് പോലീസ് പിടിയിലായത്. സ്ത്രീകളോട് ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെടും. ശേഷം ഇയാൾ ലൈംഗിക ചുവയോടെ ശരീരത്തിൽ സ്പർശിക്കും. ഈ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തിരുന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂർ, ബസവനഗുഡി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കൂടാതെ സൈബർ സെല്ലും വെങ്കട്ട്നാരായണക്കെതിരെ കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ…

Read More

ജാഗ്രത; ബെസ്‌കോം വൈദ്യുതി ബിൽ ഓൺലൈൻ പേയ്മെന്റ് വ്യാജന്മാർ പെരുകുന്നു

ബെംഗളൂരു: ബെസ്‌കോം ഉദ്യോഗസ്ഥനെന്ന വ്യാജേന അജ്ഞാതൻ വിളിച്ച് കുടിശ്ശിക തുകയുടെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 59 കാരനായ ഫ്രീലാൻസ് അക്കൗണ്ടന്റിന് വൈദ്യുതി കുടിശ്ശികയായ 11 രൂപ നൽകുന്നതിന് പേയ്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ നഷ്ടപ്പെട്ടത് 2.05 ലക്ഷം രൂപ. ഹൊസക്കോട്ട് മെയിൻ റോഡിലെ കണ്ണമംഗല സ്വദേശിയായ അക്കൗണ്ടന്റ് രവിശങ്കർ രാമന് ഓൺലൈനായി ബിൽ അടയ്ക്കാൻ തട്ടിപ്പ് നടത്തിയയാൾ ലിങ്ക് അയച്ചു തുടർന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. ലിങ്ക് ആക്സസ് ചെയ്തയുടൻ ഇയാളുടെ അക്കൗണ്ടിൽ നിന്ന് 2.05 ലക്ഷം രൂപ…

Read More

വ്യാജ ഫോൺ വിളിയിലൂടെ യുവതിയ്ക്ക് നഷ്ടമായത് 9 ലക്ഷം

ചെന്നൈ : തമിഴ്നാട്ടിലെ ട്രിച്ചിയില്‍ സൈബര്‍ തട്ടിപ്പില്‍ അനീഷ അമല്‍ എന്ന യുവതിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷം രൂപ. മാസങ്ങള്‍ക്ക് മുന്‍പ് യുവതിക്ക് 35 ലക്ഷവും, ബിഎംഡബ്ല്യു ആഡംബര കാറും വാഗ്ദ്ധാനം ചെയ്തുകൊണ്ട് അഞ്ജാതന്‍ സന്ദേശമയച്ചിരുന്നു. കോന്‍ ബനേഗ കോര്‍പതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, വന്‍ തുകയും കാറും യുവതിക്ക് ലഭിച്ചു എന്നുമായിരുന്നു സന്ദേശം. ഈ നമ്പരിലേക്ക് അനീഷ വിളിച്ചപ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കായി 9,39,500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട തുക ആദ്യം കൈമാറാന്‍ യുവതി മടിച്ചെങ്കിലും അജ്ഞാതന്റെ പ്രലേഭനത്തില്‍ വീണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍…

Read More