തൊഴിൽ തട്ടിപ്പ്, മലയാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു:  സാധനങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തി വീട്ടിൽ നിന്ന് വരുമാനമുണ്ടാക്കാമെന്ന് വാഗ്ദത്തം ചെയ്‌ത് തൊഴിൽ അന്വേഷകരെ കബളിപ്പിച് പണം തട്ടിയ മലയാളീ യുവാവ് ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ സ്വദേശി ഷനീദ് അബ്ദുൾ ഹമീദാണ് ബെംഗളൂരു നോർത്ത് ഈസ്റ്റ് സൈബർക്രൈം പോലീസിന്റെ പിടിയിലായത്. 222 സിം കാർഡുകളും പത്ത് മൊബൈൽ ഫോണുകളും ബാങ്ക് പാസ്ബുക്കളും ചെക്ക് ബുക്കുകളും എ. ടി.എം.കാർഡുകളും ഇയാളിൽ നിന്ന് പോലീസ് പിടികൂടി. ഷനീദിന്റെ കൂട്ടാളിയായ ഒളിവിൽ കഴിയുന്ന മുഹമ്മദ് നിഹാലിനായുളള തിരച്ചിൽ തുടരുകയാണെന്ന് പോലീസ്. മുഹമ്മദ് നിഹാലിയുടെ തനിസാന്ദ്രയിലെ വാടക വീടായിരുന്നു…

Read More

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

ബെംഗളൂരു: ഇടപാടുകാരെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ 300 കോടി സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. മന്ത്രി ഡെവലപ്പേഴ്സ് കമ്പനിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മന്ത്രി സെറീനിറ്റി, മന്ത്രി വെബ്‌സിറ്റി, മന്ത്രി എനർജിയ തുടങ്ങിയ പ്രൊജക്റ്റുകളുടെ പേരിൽ വ്യാജ വാഗ്ദാനം നൽകി ആളുകളെ വഞ്ചിച്ചതാണ് കേസ്. കമ്പനിക്കെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ചുമത്തിയാണ് ഇ ഡി കേസ് എടുത്തത്.

Read More

വ്യാജ ടിടിഇ മൈസൂരുവിൽ പിടിയിൽ

ബെംഗളൂരു: ട്രെയിൻ ടിക്കറ്റ് പരിശോധകൻ എന്ന വ്യാജേന യാത്രക്കാരിൽ നിന്നും പണം തട്ടിയിരുന്ന യുവാവ് പിടിയിൽ. ബെംഗളൂരു- മൈസൂരു ടിപ്പു എക്സ്പ്രസിൽ നിന്നാണ് വ്യാജ ടിടിഇ ചമഞ്ഞു നടന്നയാളെ പിടികൂടിയത്. രാമനഗര കനകപുര സ്വദേശി മല്ലേശ് ആണ് പിടിയിലായത്. കഴിഞ്ഞ 6 മാസത്തോളം ദക്ഷിണ പശ്ചിമ റയിൽവേയുടെ കീഴിലുള്ള വിവിധ ട്രെയിനുകളിൽ ടിടിഇ ആയി എത്തി ഇയാൾ യാത്രക്കാരിൽ നിന്നും 70000 രൂപയോളം പിരിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ജൂൺ 23 ന് മൈസൂരു – അജ്മീർ എക്സ്പ്രസിൽ കുടുംബസമേതം യാത്ര ചെയ്ത 7 പേരുടെ…

Read More

ലോൺ ആപ്പ് ഏജന്റ്മാരും ഓപ്പറേറ്റർമാരും കർണാടകയിൽ പോലീസ് പിടിയിൽ 

ബെംഗളൂരു: ഓൺലൈൻ ആപ്പിലൂടെ കടമെടുത്ത പണം തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളിൽ നിന്ന് അധിക പണം തട്ടുന്ന അഞ്ച് ലോൺ ആപ്പ് ഓപ്പറേറ്റർമാരും ഏജന്റുമാരും അടങ്ങുന്ന സംഘത്തെ പിടികൂടിയതായി മഹാരാഷ്ട്ര സൈബർ അറിയിച്ചു. സുഹൈൽ നസീറുദ്ദീൻ സയ്യിദ് (24), അഹമ്മദ് റാസ സാഹിദ് ഹുസൈൻ (26) സയ്യിദ് അത്തർ (24), കൈഫ് കദാരി (22), മുഫ്‌ത്യാസ് ബാഷ പീർസാദെ (21) എന്നിവരെ കർണാടകയിലെ ധാർവാഡിൽ നിന്നാണ് പോലീസ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ പ്രതികളും നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും…

Read More

ഇല്ലാത്ത സ്ഥലം കാണിച്ച് പണംതട്ടൽ;സിനിമ നിർമാതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ബെംഗളൂരു:  ഇല്ലാത്ത സ്ഥലം കാണിച്ചു കൊടുത്ത് പണം തട്ടിയെന്ന കേസിൽ കന്നഡ സിനിമ നിർമാതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. നെലമംഗല സുഭാഷ് നഗറിൽ നിന്നുള്ള പുഷ്പക് കുമാറിന്റെ പരാതിയിലാണ് നടപടി. നിർമാതാവും വ്യവസായിയുമായ ടി.കെ.മഞ്ജുനാഥ, ശിവകുമാർ, ഗോപാൽ, ചന്ദ്രശേഖർ എന്നിവരെയാണു രാജാജി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ലൊഡ്ഡെ എന്ന കന്നഡ ചിത്രത്തിന്റെ നിർമാതാവാണു മഞ്ജുനാഥ്. തട്ടിപ്പ് നടത്തിയത് ഈഗിൾ ട്രീ ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് എന്ന പേരിൽ പരസ്യം നൽകിയായിരുന്നു. നെലമംഗല ന്യൂഗാർഡൻ സിറ്റി ലേഔട്ടിൽ സ്ഥലം കാണിച്ച് 10000 രൂപ…

Read More

വാട്സ്ആപ്പ് അക്കൗണ്ട് വഴി പണതട്ടിപ്പ്

ബെംഗളൂരു: കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ചന്ദ്രശേഖര കമ്പാറിന്റെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതായി പരാതി. അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് കമ്പാറിന്റെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം പോയത്. ഇത് ശ്രദ്ധയിൽപെട്ടതോടെ ചന്ദ്രശേഖര കമ്പാർ സൗത്ത് സൈബർ ക്രൈം പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More

ഓൺലൈനിലൂടെ തട്ടിയത്  ലക്ഷങ്ങൾ ; യൂട്യൂബർ അറസ്റ്റിൽ

ചെന്നൈ :സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ നവീകരണത്തിനായി പണം വേണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബ് ചാനൽ വഴി ലക്ഷക്കണക്കിന് തുക പിരിച്ചെടുത്ത യുട്യൂബർ പോലീസ് പിടിയിൽ. ക്ഷേത്ര നിർമ്മാണത്തിനെന്നു പറഞ്ഞ് ഇളയ ഭാരതം എന്ന യൂട്യൂബ് ചാനൽ വഴി ആളുകളുടെ അനുമതിയില്ലാതെ തുക പിരിച്ചെടുത്തതിന് യുട്യൂബർ കാർത്തിക്ക് ഗോപിനാഥ്. കാർത്തികിന്റെ സ്വകാര്യ ബാങ്കിലേക്ക് ആറുലക്ഷത്തോളം രൂപ വന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അക്രമികൾ നശിപ്പിച്ച ചില ക്ഷേത്രങ്ങൾ വീണ്ടും നിർമ്മിക്കുന്നതിനാണ് പണം പിരിച്ചതെന്ന് കാർത്തിക്ക് പോലീസിനോട് പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ നടത്തുന്ന സർക്കാരിന്റെ അറിവോ അനുമതിയോ…

Read More

നടിയുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയതിനെതിരെ കേസ്

FRAUD

ബെംഗളൂരു: ഭർത്താവും ഭർതൃപിതാവും ചേർന്ന് തന്റെ ബാങ്കിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി കന്നഡനടി ചൈത്ര ഹള്ളിക്കേരി പോലീസിൽ പരാതി നൽകി. തന്റെ അക്കൗണ്ട് ഉപയോഗിച്ച് ഇരുവരും സ്വർണ വായ്പ എടുത്തതാണ് നടിയെ ചൊടിപ്പിച്ചത്. ബാങ്ക് മാനേജരും ഇതിന് കൂട്ട് നിന്നതായി പരാതിയിൽ പറയുന്നു. മൈസൂർ ജയലക്ഷ്മിപുരം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്മു ൻപും ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന് കാട്ടി നടി പോലീസിൽ പരാതി നൽകിയിരുന്നു.

Read More

റേസോപേ, ഹാക്കർമാർ തട്ടിയത് 7.3 കോടി

ബെംഗളൂരു: പണമിടപാടുകള്‍ നടത്തുന്ന സ്ഥാപനമായ റേസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തതായി റിപ്പോർട്ട്‌. സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ച്‌ ഉപഭോക്താക്കളുടെ കൈയ്യില്‍നിന്നും പണം തട്ടിയെടുത്തതായി ആരോപിച്ച്‌ റേസോപേ സൈബര്‍ ക്രൈം സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. 831 ഇടപാടുകളില്‍ നിന്ന് 7.38 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പരാജയപ്പെട്ട ഇടപാടുകള്‍ക്ക് റേസോപേക്ക് വ്യാജ രസീതികള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്പനിയു​ടെ നിയമവിദഗ്ധനായ അഭിഷേക് അഭിനവ് ആനന്ദ് പറഞ്ഞു. പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റേസോപേ ആഭ്യന്തര അന്വേഷണം…

Read More