ബെംഗളൂരു: ഉണ്ണിയേശുവിന്റെ പിറവിയുടെ ഓർമ പുതുക്കിയാണ് ക്രിസ്മസിന് പുൽകുടിലുകൾ ഒരുക്കുന്നത്. ഓരോ ക്രിസ്മസ് സീസണിലും നഗരത്തിൽ വ്യത്യസ്തമായ പുൽക്കുടിലുകൾ നിർമിച്ച വില്പനയ്‌ക്കെത്തിക്കുന്ന സംഘങ്ങളും നഗരത്തിലുണ്ട്. മറ്റുജോലികൾക്ക് താത്കാലിക ഇടവേള നൽകിയാണ് ഇവർ പുൽക്കൂട് നിർമാണത്തിൽ സജീവമാകുന്നത്.
നഗരത്തിലെ പ്രധാന ക്രിസ്മസ് വിപണിയായ ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്കയ്ക്ക് സമീപത്തെ സ്റ്റാളിൽ റെഡിമൈഡ് പുൽകുടിലുകൾ തത്സമയം നിർമിയ്ക്കുകയാണ് തങ്കരാജ്. കഴിഞ്ഞ 5 വർഷമായി ഇദ്ദേഹം ഈ മേഖലയിലുണ്ട്. ക്രിസ്മസ് ആയാൽ പുൽക്കൂട് നിർമാണത്തിലേക്ക് തങ്കരാജു വും സുഹൃത്തുക്കളും തിരിയും.
വലിപ്പമനുസരിച്ച് 250 മുതൽ 750 വരെയാണ് പുൽക്കൂടിന്റെ വില. കൂടാതെ മേന്മയുള്ള വൈക്കോലും വില്പനയ്ക്കുണ്ട്. ഒരുകെട്ടിന് 10 – 20 രൂപവരെയാണ് വില. പുൽക്കൂട്ടിൽ സ്ഥാപിക്കുന്ന കളിമൺ രൂപങ്ങൾ പുതുച്ചേരി, കടലൂർ, എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ഒരു സീറ്റിന് 500 രൂപ മുതലാണ് വില. അതെസമയം രൂപഭംഗിയില്‍ മികച്ചുനിൽകുന്ന ചൈനീസ് ടോറോക്കോട്ട രൂപങ്ങൾക്ക് 2500 മുതൽ 10000 രൂപവരെയാണ് എന്നതും ശ്രദ്ധേയമാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.