സിബിഐ 5 ഒഫീഷ്യൽ ടീസർ ഇന്ന്

മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ 5 ന്റെ ഓഫീഷ്യല്‍ ടീസര്‍ ഇന്ന് വൈകിട്ട് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചതോടെ വലിയ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. സിബിഐ ദ ബ്രെയിനിന്റെ ഒഫീഷ്യല്‍ ടീസർ ഇന്ന് വൈകുന്നേരം 5മണിക്ക് ആയിരിക്കും പുറത്ത് വിടുക. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

ഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗമാണ് ഇനി പുറത്ത് വരുന്ന ഈ ചിത്രം. മറ്റൊരു പ്രത്യേകത എന്തെന്നാല്‍. വളരെയധികം ജനശ്രദ്ധ നേടിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയ്ക്ക്ശേഷം ആ സീരീസില്‍ പുറത്തു വരാന്‍ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമായിരിക്കും സിബിഐ 5 , ദി ബ്രെയിന്‍. സംവിധായകന്‍ കെ മധുവും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് ഈ അഞ്ചാം ഭാഗം നിര്‍മ്മിക്കുന്നത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

മമ്മൂട്ടിയ്ക്ക് പുറമെ, ജഗതി ശ്രീകുമാർ, രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോന്‍, അന്‍സിബ, മാളവിക നായര്‍, മായാ വിശ്വനാഥ്, സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts