തൊഴിൽ തട്ടിപ്പ്, മലയാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു:  സാധനങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തി വീട്ടിൽ നിന്ന് വരുമാനമുണ്ടാക്കാമെന്ന് വാഗ്ദത്തം ചെയ്‌ത് തൊഴിൽ അന്വേഷകരെ കബളിപ്പിച് പണം തട്ടിയ മലയാളീ യുവാവ് ബെംഗളൂരുവിൽ പിടിയിലായി.

കണ്ണൂർ സ്വദേശി ഷനീദ് അബ്ദുൾ ഹമീദാണ് ബെംഗളൂരു നോർത്ത് ഈസ്റ്റ് സൈബർക്രൈം പോലീസിന്റെ പിടിയിലായത്. 222 സിം കാർഡുകളും പത്ത് മൊബൈൽ ഫോണുകളും ബാങ്ക് പാസ്ബുക്കളും ചെക്ക് ബുക്കുകളും എ. ടി.എം.കാർഡുകളും ഇയാളിൽ നിന്ന് പോലീസ് പിടികൂടി. ഷനീദിന്റെ കൂട്ടാളിയായ ഒളിവിൽ കഴിയുന്ന മുഹമ്മദ് നിഹാലിനായുളള തിരച്ചിൽ തുടരുകയാണെന്ന് പോലീസ്. മുഹമ്മദ് നിഹാലിയുടെ തനിസാന്ദ്രയിലെ വാടക വീടായിരുന്നു ഇവരുടെ  ബെംഗളൂരുവിലെ കേന്ദ്രമെന്ന് പോലീസ് പറഞ്ഞു.

തൊഴിൽ അന്വേഷകരാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും.  

സൈറ്റിൽ നിന്നു കുറഞ്ഞവിലയിൽ സാധനം വാങ്ങി ഇതേ സൈറ്റിലൂടെ വിൽപന നടത്തി കമീഷൻ നേടാമെന്നാണ് വാഗ്ദാനം. ആദ്യം 200 രൂപ സാധനം വാങ്ങി വിൽക്കുമ്പോൾ 180 രൂപ കമീഷൻ നൽകി. വിശ്വാസ്യതയുണ്ടാകുന്നതോടെ തൊഴിലന്വേഷകർ കൂടുതൽ തുക നിക്ഷേപിച്ചു. വലിയതുക നിക്ഷേപിച്ചു കഴിഞ്ഞാൽ തുകയോ കമീഷനോ സാധനമോ ലഭിക്കില്ല. പിന്നീട് ഇവരുമായി ബന്ധപ്പെടാനും കഴിയില്ല.

പിടിക്കപ്പെടാതിരിക്കാൻ മറ്റാരുടെയെങ്കിലുമൊരു ബാങ്ക് അക്കൌണ്ടുകളിലൂടെയാണ് ഇവർ ഇടപാടുകൾ  നടത്തുന്നത്. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ സഹായിക്കാമെന്നും അതിൻ ബാങ്ക് രേഖകളും സ്വമേധയാ സ്വന്തം പേരിലെടുത്ത സിം കാർഡും എ.ടി.എം കാർഡും അയക്കണമേന്ന് തെറ്റിദ്ധരിപ്പിച്ച് കൈ വശപെടുത്തുന്ന അക്കൌണ്ടുകളാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us