വയോധികന്റെ സമയോചിത ഇടപെടൽ: അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു കിലോ “സ്വർണം” വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.

വിജയനഗർ: കഴിഞ്ഞ ജനുവരി എട്ടാം തീയതി ബെംഗളൂരു വിക്റ്റോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു ഇദ്ദേഹം.

ആശുപത്രിയുടെ ഭക്ഷണശാല യ്ക്ക് പരിസരത്ത് വെച്ച് അപരിചിതരായ രണ്ടുപേർ അദ്ദേഹത്തിനോട് അടുത്തു കൂടുകയും പരിചയപ്പെടുകയും ചെയ്തു.

തുടർന്ന് അവരുടെ പക്കൽ ഏകദേശം ഒരു കിലോയോളം വരുന്ന സ്വർണനാണയങ്ങൾ ഉണ്ടെന്നും കൃഷിസ്ഥലം കുഴിച്ചപ്പോൾ കിട്ടിയ നിധിയാണ് ഇതെന്നും പറഞ്ഞു. അതിൽ നിന്നുള്ള നാണയം ആണെന്ന് വിശ്വസിപ്പിച്ച് ഒരു നാണയം ഇദ്ദേഹത്തെ കാണിക്കുകയും ചെയ്തു. 5 ലക്ഷം രൂപയ്ക്ക് മുഴുവൻ നാണയങ്ങളും നൽകാമെന്നും അടുത്ത ദിവസം ഇതേ സ്ഥലത്ത് വച്ച് കൈമാറാം എന്നുമാണ് ഇവർ ധാരണയിലെത്തിയത്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

പറഞ്ഞുറപ്പിച്ച പ്രകാരം നിർദ്ദിഷ്ട സ്ഥലത്ത് പറഞ്ഞ സമയത്ത് തന്നെ എത്തിയ വയോധികൻ എട്ടായിരം രൂപ നൽകി, ബാക്കി പണം ബാങ്കിൽനിന്ന് എടുക്കണം എന്നും ഉടൻ തിരിച്ചെത്താം എന്നും പറഞ്ഞു. അതുപ്രകാരം ബാങ്കിലേക്ക് എന്നുപറഞ്ഞ് പോയ വയോധികൻ പോലീസിൽ വിവരമറിയിക്കുകയും പോലീസിനെ കൂട്ടി വന്ന് രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

വയോധികന്റെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടലാണ് കാഴ്ചയിൽ സ്വർണ്ണം എന്ന് തോന്നിക്കുന്ന നാണയശേഖരം വിൽക്കാൻ ശ്രമിച്ച തട്ടിപ്പുകാരെ പിടികൂടാൻ സഹായിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
[masterslider id="10"]

Related posts