നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു.

ആലപ്പുഴ പണ്ടങ്കേരി കിളിരൂർചിറയിൽ ശിവന്റെ മകൻ സുനിൽ (36) ആണ് കുഴഞ്ഞുവീണു മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് എച്ച്.എസ്.ആർ. ലേഔട്ട് ഭാഗത്തുള്ള റോഡിൽ തളർന്നു വീണ സുനിൽ ബുധനാഴ്ച ഉച്ചയ്ക്ക് സ്വകാര്യാശുപത്രിയിലാണ് മരിച്ചത്.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

ഏതാനും ദിവസങ്ങൾക്കുമുമ്പ് ജോലിതേടി ബെംഗളൂരുവിലെത്തിയ സുനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: രാധമ്മ. ഭാര്യ: സുനിത, മക്കൾ: കാത്തു, കണ്ണൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts