ലോൺ ആപ്പ് ഏജന്റ്മാരും ഓപ്പറേറ്റർമാരും കർണാടകയിൽ പോലീസ് പിടിയിൽ 

ബെംഗളൂരു: ഓൺലൈൻ ആപ്പിലൂടെ കടമെടുത്ത പണം തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളിൽ നിന്ന് അധിക പണം തട്ടുന്ന അഞ്ച് ലോൺ ആപ്പ് ഓപ്പറേറ്റർമാരും ഏജന്റുമാരും അടങ്ങുന്ന സംഘത്തെ പിടികൂടിയതായി മഹാരാഷ്ട്ര സൈബർ അറിയിച്ചു.

സുഹൈൽ നസീറുദ്ദീൻ സയ്യിദ് (24), അഹമ്മദ് റാസ സാഹിദ് ഹുസൈൻ (26) സയ്യിദ് അത്തർ (24), കൈഫ് കദാരി (22), മുഫ്‌ത്യാസ് ബാഷ പീർസാദെ (21) എന്നിവരെ കർണാടകയിലെ ധാർവാഡിൽ നിന്നാണ് പോലീസ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ പ്രതികളും നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

മിനിട്ടുകൾക്കകം ലോൺ തുക നൽകുകയും തിരിച്ചടവിൽ അമിത പണം ഈടാക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. അതിനായി ആളുകളുടെ ഫോട്ടോ മോർഫ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ പതിവ് രീതി. നിരവധി ആളുകളുടെ പരാതികൾ ലഭിച്ചു തുടങ്ങിയതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts