ലളിത് മഹൽ കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നു, മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന്

ബെംഗളൂരു: മൈസൂരുവിലെ ലളിത് മഹൽ കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച ചർച്ച ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും.

നേരത്തെ ഇന്ത്യ ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിൽ ആയിരുന്ന കൊട്ടാരം 2018 ൽ ആണ് കർണാടക സർക്കാരിന്റെ കയ്യിൽ എത്തുന്നത്.

കർണാടക ടൂറിസം വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ജംഗിൾ ലോഡ്ജ് ആൻഡ് റിസോർട്ടിൽ ആണ് നിലവിൽ ഹെറിറ്റേജ് ഹോട്ടൽ നടത്തുന്നത്.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

1921 ൽ മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വൊഡയാറാണ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ മാതൃകയിൽ ഇത് പണി കഴിപ്പിച്ചത്.

കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് വിട്ടു നൽകരുതെന്നും ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts