കള്ളനിൽ നിന്ന് സ്വാധീനമുള്ള പിമ്പിലേക്ക്: ‘സാൻട്രോ’ രവിയുടെ കഥ

ബെംഗളൂരു: എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകൻ മഞ്ജുനാഥ് കെഎസ് എന്നാണ് രവിയുടെ യഥാർത്ഥ പേര്. ‘സാൻട്രോ’ രവി രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും ഏതാനും ഉദ്യോഗസ്ഥർക്കും എസ്കോർട്ട് സേവനങ്ങൾ നൽകുന്നതയാണ് റിപ്പോർട്ടുകൾ.

മണ്ഡ്യ ജില്ലയിലെ ചാമുണ്ഡേശ്വരി നഗർ സ്വദേശിയാണ് രവി. പശ്ചിമ ബെംഗളൂരു രാജരാജേശ്വരി നഗറിൽ സുഹൃത്തുക്കളുടെ പേരിൽ വീട് വാങ്ങിയിട്ടുണ്ട്. മാണ്ഡ്യയിലെ കാലെഗൗഡ ഹയർ പ്രൈമറി സ്‌കൂളിലാണ് രവി പത്താം ക്ലാസ് വരെ പഠിച്ചത്. 1990-ൽ മണ്ഡ്യയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ പ്രീ-യൂണിവേഴ്‌സിറ്റി സയൻസ് പഠിച്ച അദ്ദേഹം പഠനം നിർത്തി 10 വർഷത്തോളം തന്റെ കൃഷിഭൂമി നോക്കി. തുടർന്ന് 2000ൽ തന്റെ ഗ്രാമത്തിലെ വനജാക്ഷി എന്ന യുവതിയെ വിവാഹം കഴിച്ചു.

മണ്ഡ്യയിൽ താമസിക്കുന്നതിനിടെ വാഹനങ്ങൾ മോഷ്ടിക്കാൻ തുടങ്ങിയ രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയിൽ മോചിതനായ ശേഷം അദ്ദേഹം കുടുംബത്തോടൊപ്പം ഭാര്യ പിതാവ് നൽകിയ മൈസൂരുവിലേ വീട്ടിലേക്ക് താമസം മാറ്റി.

മൈസൂരുവിലേക്ക് മാറിയ ശേഷം രവി എസ്കോർട്ട് സർവീസ് ആരംഭിച്ചു. 2005-ൽ മൈസൂരിൽ സദാചാര വിരുദ്ധ കച്ചവടം, വേശ്യാവൃത്തി തുടങ്ങിയ രണ്ട് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യുകയും രണ്ട് കേസുകളിൽ നിന്നും അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്തു. 2018-2019 കാലയളവിൽ ബെംഗളൂരുവിലേക്ക് താമസം മാറിയ രവി രാജരാജേശ്വരി നഗറിൽ വാടക വീട്ടിലായിരുന്നു താമസം.

2022 ൽ രാജരാജേശ്വരി നഗർ പോലീസിന് നൽകിയ മൊഴിയിൽ, താൻ മൂന്ന് വർഷമായി ബിജെപി പ്രവർത്തകനാണെന്നും പാർട്ടിയിലെ ഉന്നതരുമായി അടുപ്പമുണ്ടെന്നും രവി അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us