ആറുവർഷത്തിനിടെ 15-ഓളം വിവാഹം; തട്ടിപ്പുവീരൻ അറസ്റ്റിൽ 

ബെംഗളൂരു: ആറുവർഷത്തിനിടെ 15-ഓളം സ്ത്രീകളെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരൻ മൈസൂരുവിൽ അറസ്റ്റിൽ.

ബെംഗളൂരു ബാനശങ്കരി സ്വദേശിയായ കെ.ബി. മഹേഷി(35)നെയാണ് തുമകുരുവിൽ നിന്ന് മൈസൂരു പോലീസ് പിടികൂടിയത്.

ഡോക്ടറെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വർണവും അപഹരിച്ചെന്നും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമുള്ള ടെക്കി യുവതിയുടെ പരാതിയിലാണ് ഇയാൾ പോലീസ് പിടിയിലായത്.

അഞ്ചാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹേഷ്, ഡോക്ടറാണെന്നും എൻജിനീയറാണെന്നും പരിചയപ്പെടുത്തിയാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

മിക്ക മാട്രിമോണിയൽ വെബ്‌സൈറ്റുകളിലും ഡോക്ടറാണെന്ന് അവകാശപ്പെട്ടതാണ് ഇയാൾ രജിസ്റ്റർ ചെയ്തിരുന്നത്. 

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

തുടർന്ന് ഉയർന്ന ജോലിയും സാമ്പത്തികവുമുള്ള സ്ത്രീകളെ വിവാഹം ആലോചിക്കും. വിവാഹമോചിതരെയും ഇയാൾക്ക് ലക്ഷ്യമിട്ടിരുന്നു.

സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുകയാണെന്ന് ഇവരെ വിശ്വസിപ്പിക്കും. കൂടുതൽ വിശ്വാസത്തിനായി തുമകുരുവിൽ ഒരു വ്യാജ ക്ലിനിക്കും ഇയാൾ ഒരുക്കിയിരുന്നു. 

ഇതിനായി ഒരു നഴ്സിനെയും ഇവിടെ ജോലിക്ക് നിയമിച്ചു. തുടർന്ന് സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുന്നതോടെ വിവാഹം ഉറപ്പിക്കും.

എന്നാൽ, വിവാഹശേഷം ഇവരിൽനിന്ന് പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി.

ഇതുവരെ 15-ഓളം സ്ത്രീകളെ മഹേഷ് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെല്ലാം ഉയർന്ന ജോലിയുള്ളവരും ഉന്നതകുടുംബങ്ങളിൽപ്പെട്ടവരുമാണ്. 

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

അപ്രകാരംതന്നെ മഹേഷിന്റെ തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും നാണക്കേട് ഭയന്ന് ഇവരൊന്നും പരാതി നൽകിയിരുന്നില്ല.

ഉന്നതകുടുംബങ്ങളിലുള്ളവർ നാണക്കേട് കാരണം തനിക്കെതിരെ പരാതി നൽകില്ലെന്ന ആത്മവിശ്വാസമാണ് ഇയാളെ വിവാഹത്തട്ടിപ്പ് തുടരാൻ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. 

രണ്ട് കാറുകളും ഏഴ് മൊബൈൽ ഫോണുകളും രണ്ട് ലക്ഷം രൂപയും ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ ആരോപണങ്ങൾ സമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts