കർണ്ണാടകയിൽ 5 ഫോറെൻസിക് ലാബ്കൂടിയെത്തും

ബം​ഗളുരു: 5 ഫോറെൻസിക് ലാബ്കൂടി കർണ്ണാടകയിൽ പ്രവർത്തനം ആരംഭിക്കും. ധാർവാഡ്, ബെള്ളാരി, കലബുറ​ഗി, മൈസൂരു, ബെള്ളാരി, ഹുബ്ബള്ളി എന്നവിടങ്ങളിലാണ് പുതിയ ലാബ് നിലവിൽ വരുക.

Read More

ബാം​ഗ്ലൂർ ന​ഗരത്തിൽ ഭവനരഹിതർക്ക് കൈത്താങ്ങുമായി ബിബിഎംപി

ബെം​ഗളുരു: ന​ഗരത്തിൽ അലയുന്ന ഭവനരഹിതർക്ക് കൈത്താങ്ങേകാൻ ബിബിഎംപി രം​ഗത്ത്. 20 ഷെൽറ്റർ ഹോംസെങ്കിലും ഒന്നര മാസത്തിനകം പൂർത്തീകരിക്കാനാണ് പദ്ധതി. പാലങ്ങളുടെ താഴെയും, കടത്തിണ്ണകളിലും അന്തിയുറങ്ങേണ്ടിവരുന്ന നൂറുകണക്കിനാളുകൾ പല തരത്തിലുള്ള അപകടത്തിൽ പെട്ട് മരണമടയുന്നത് നിത്യ സംഭവമാണ്. നിലവിൽ ബാം​ഗ്ലൂരുവിൽ 4 അഭയകേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഭവന രഹിതരുടെ എണ്ണം കൃത്യമായി മനസിലാക്കാൻ ബിബിഎംപി കണക്കെടുപ്പ് നടത്തും

Read More

വയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോ​ഗിക്കാൻ സൗജന്യ പരിശീലനം

ബെം​ഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്​ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി ന​ഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോ​ഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535

Read More

കോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്

ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദ​ഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.

Read More

നവരാത്രി മഹോത്സവ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം

കൊല്ലൂർ ∙ മഹിഷാസുര നിഗ്രഹം കഴിഞ്ഞു തിന്മയുടെ മേൽ നന്മയുടെ വിജയപതാക പാറിച്ച് ദുർഗാദേവി നാളെ പുഷ്പാലംകൃത രഥത്തിലേറി എഴുന്നള്ളും. കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ മഹാനവമി ദിനമായ നാളെ ഉച്ചയ്ക്ക് ഒന്നിനാണു ദേവി എഴുന്നള്ളുന്ന നവരാത്രി രഥോത്സവം നടത്തുക. നാളെ പുലർച്ചെ നട തുറന്നു പതിവു പൂജകൾക്കു ശേഷം 11.30നു ചണ്ഡികായാഗം നടക്കും. തുടർന്നാണു രഥോത്സവ ചടങ്ങുകൾ നടത്തുക. പുഷ്പാലംകൃതമായ രഥത്തിൽ ദേവീവിഗ്രഹമേറ്റി ശ്രീകോവിലിനു ചുറ്റും വലിച്ചെഴുന്നള്ളിക്കുന്ന ചടങ്ങാണു നവരാത്രി രഥോത്സവം എന്നറിയപ്പെടുന്നത്. തന്ത്രി രാമചന്ദ്ര അഡിഗ മുഖ്യകാർമികത്വം വഹിക്കും. 19നു പുലർച്ചെ നാലിനു…

Read More

നല്ലനേരം നോക്കി ഡ്രൈവർ; ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ

ബെം​ഗളുരു: ബിഎംടിസി ഡ്രൈവർ കാരണം ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ. ബിഎംടിസി 33 ആം ഡിപ്പോയിലെ ഡ്രൈവറാണ് വിചിത്ര വാദവുമായി രം​ഗത്തത്തിയത്. രാവിലെ 06.15നുള്ള ബസ് ഏറെ നേരം വൈകി 07.35 നാണ് ഡ്രൈവർ യോ​ഗേഷ് എടുത്തത്. സംഭവം അറിഞ്ഞ അധികൃതർ 30 ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വാദവുമായി യോ​ഗേഷ് രം​ഗത്തെത്തിയത്. രാവിലെ 06.15 നു ബസ് എടുത്താൽ അപകടമുണ്ടാകുമെന്നും 15 പേരോളം മരണപ്പെടാനും സാധ്യതയുണ്ടെന്നും ജ്യോതിഷി ഉപദേശിച്ചതിനാലാണ് താൻബസ് ഒാടിക്കാൻ വൈകിയതെന്ന് യോ​ഗേഷ് അഭിപ്രായപ്പെട്ടു. താൻ മാത്രമല്ല മുഖ്യമന്ത്രി…

Read More
Click Here to Follow Us