കൊല്ലൂർ ∙ മഹിഷാസുര നിഗ്രഹം കഴിഞ്ഞു തിന്മയുടെ മേൽ നന്മയുടെ വിജയപതാക പാറിച്ച് ദുർഗാദേവി നാളെ പുഷ്പാലംകൃത രഥത്തിലേറി എഴുന്നള്ളും. കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ മഹാനവമി ദിനമായ നാളെ ഉച്ചയ്ക്ക് ഒന്നിനാണു ദേവി എഴുന്നള്ളുന്ന നവരാത്രി രഥോത്സവം നടത്തുക.
നാളെ പുലർച്ചെ നട തുറന്നു പതിവു പൂജകൾക്കു ശേഷം 11.30നു ചണ്ഡികായാഗം നടക്കും. തുടർന്നാണു രഥോത്സവ ചടങ്ങുകൾ നടത്തുക. പുഷ്പാലംകൃതമായ രഥത്തിൽ ദേവീവിഗ്രഹമേറ്റി ശ്രീകോവിലിനു ചുറ്റും വലിച്ചെഴുന്നള്ളിക്കുന്ന ചടങ്ങാണു നവരാത്രി രഥോത്സവം എന്നറിയപ്പെടുന്നത്. തന്ത്രി രാമചന്ദ്ര അഡിഗ മുഖ്യകാർമികത്വം വഹിക്കും. 19നു പുലർച്ചെ നാലിനു നട തുറക്കുന്നതോടെ വിദ്യാരംഭം നടക്കും.
ആഘോഷവേളകളിൽ അമിതവാടക ഈടാക്കുന്നതു തടയാൻ മുഴുവൻ ഹോട്ടലുകളിലും മുറിവാടക എഴുതി പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ് പരിശോധനയും നടത്തും.
വ്യാപാരക്കാർ,കച്ചവടക്കാർതുടങ്ങിയവർ ഭക്തരെ ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ കൊല്ലൂർ, ബൈന്ദൂർ പൊലീസുമായോ കൊല്ലൂർ ക്ഷേത്രം ഓഫിസിലോ അറിയിച്ചാൽ നടപടിയുണ്ടാകും.ക്ഷേത്രത്തിൽ എത്തുന്നവർ 25,000 രൂപയിൽ കൂടുതൽ പണമായി കരുതാനും പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.