നാ​ഗദേവതയുടെ അനു​ഗ്രഹ൦: നവജാതശിശുവിനെ മൂര്‍ഖനെ കൊണ്ട് കൊത്തിച്ചു

റായ്പൂര്‍: അന്ധവിശ്വാസത്തിന്‍റെ പേരില്‍ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ബലി നല്‍കി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. നാഗദേവതയുടെ അനുഗ്രഹം ലഭിക്കുന്നതിനായി പാമ്പാട്ടിയുടെ വാക്കുകള്‍ വിശ്വസിച്ച് കുട്ടിയെ മൂര്‍ഖനെ കൊണ്ട് കൊത്തിയ്ക്കുകയായിരുന്നു. മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയാണെങ്കില്‍ നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് മാതാപിതാക്കളെ ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. കുട്ടിയെ പാമ്പിന് മുന്നില്‍ കിടത്തുകയും പിന്നീട് ഇയാള്‍ പാമ്പിനെ കുട്ടിയുടെ കഴുത്തില്‍ ചുറ്റുകയുമായിരുന്നു. കുട്ടിയെ മൂര്‍ഖന്‍ കടിച്ചെങ്കിലും പാമ്പിന് വിഷമില്ലെന്ന് മാതാപിതാക്കളോട് പറഞ്ഞ് പാമ്പാട്ടി ചടങ്ങുകള്‍ തുടരുകയായിരുന്നു . എന്നാല്‍ രണ്ടുമണിക്കൂറിന് ശേഷം കുട്ടി അനങ്ങാതായതോടെയാണ് കള്ളി വെളിച്ചത്തായത്.…

Read More

19 വയസ്സുകാരൻ ഗൗതം കൃഷ്ണയുടെ വധം;അന്വേഷണത്തിൽ നേരിയ പുരോഗതി;പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം തിരിച്ചറിഞ്ഞ് സുഹൃത്ത്.

ബെംഗളൂരു : കഴിഞ്ഞ ആഴ്ച മൈസൂരു ബാങ്ക് സർക്കിളിൽ വച്ച് 19 കാരനായ ഗൗതാ കൃഷ്ണ എന്ന മലയാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടേതെന്ന്  സംശയിക്കുന്ന ചിത്രം സുഹൃത്ത് വൈശാഖ് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.നഗരത്തിലെ കൊലപാതകക്കേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ളവരുടെ ചിത്രങ്ങളാണ് പോലീസ് കസ്റ്റഡിയിലുള്ള വൈശാഖിനെ കാണിച്ചത്. തിരിച്ചറിഞ്ഞ ചിത്രത്തിൽ ഉള്ള ആൾ മുൻപ് നടന്ന കൊലപാതകക്കേസിൽ പ്രതിയാണ്, ഇപ്പോൾ ജാമ്യത്തിലിറങ്ങിയതാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രയിലാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗൗതം കൃഷ്ണയെ കുത്തിക്കൊലപ്പെടുത്തിയത് എന്നാണ് കൂടെയുണ്ടായിരുന്ന് സുഹൃത്ത് വൈശാഖിന്റെ മൊഴി, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ…

Read More

അവസാനം കേന്ദ്ര വിദേശ കാര്യസഹമന്ത്രി എം ജെ അക്ബര്‍ ശരിക്കും രാജിവച്ചു.

ഡല്‍ഹി : ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചു.  മീടൂ ക്യാമ്പെയിനില്‍ നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എംജെ അക്ബറിന്റെ രാജിക്കും സമ്മര്‍ദ്ദമേറിയ സാഹചര്യത്തിലാണ് വിദേശത്തായിരുന്ന അക്ബര്‍ ഞായറാഴ്ച രാവിലെ ദില്ലിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ ആരോപണത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹമോ സര്‍ക്കാര്‍ വൃത്തങ്ങളോ തയ്യാറായിട്ടില്ല. എംജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതൽ മാധ്യമപ്രവർത്തകർ രംഗത്തെത്തിയിരുന്നു. നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക…

Read More

ഓൺലൈനിൽ ഓർഡർ ചെയ്തത് മൊബൈൽ; പക്ഷെ കിട്ടിയത്!

ഔറംഗാബാദ്: പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റിൽ മൊബൈൽ ഫോണ്‍ ഓർഡർ ചെയ്ത് കാത്തിരുന്ന യുവാവിന് കിട്ടിയത് എന്താണെന്നറിയണ്ടേ? മൊബൈലുമായി ഒരു രീതിയിലും ബന്ധമില്ല കിട്ടിയ സാധനത്തിന്. നിങ്ങള്‍ ആലോചിക്കുകയായിരിക്കും പിന്നെ എന്താന്ന് അല്ലെ. മറ്റൊന്നുമല്ല ഇഷ്ടികയാണ് കിട്ടിയത്. സംഭവത്തെ തുടർന്ന് ഷോപ്പിങ്ങ് സൈറ്റിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി.‌ ഒക്ടോബർ 9 നായിരുന്നു സംഭവം. മുംബൈയിലെ ഹഡ്കോ സ്വദേശി ഗജാനൻ ഖരതാണ് ഓൺലെൻ ഷോപ്പിംഗ് സൈറ്റിൽനിന്നും മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. 9,134 രൂപയ്ക്കാണ് ഫോൺ ഓർഡർ ചെയ്തത്. ഒരാഴ്ച്ചയ്ക്കുള്ളിൽ ഓർഡർ ഡെലിവറി ചെയ്യുമെന്ന്…

Read More

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മനംനൊന്ത് ഗുരുസ്വാമി ആത്മാഹുതി ചെയ്തു.

കൊയിലാണ്ടി:ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മനംനൊന്ത് ഗുരുസ്വാമി ആത്മാഹുതി ചെയ്തു. പന്തല്ലൂര്‍ സ്വദേശി രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനോടുക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിലയ്ക്കല്‍: ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പാ പോലീസാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. നിലയ്ക്കലില്‍ വന്‍ പ്രതിഷേധങ്ങളാണ് രാവിലെ മുതല്‍ അരങ്ങേറുന്നത്. പമ്പയിലും നിലയ്ക്കലിലുമായി തമ്പടിച്ച അയ്യപ്പ ധര്‍മ സേന നിരവധി വാഹനങ്ങള്‍ തടഞ്ഞു. കൂടാതെ വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഒരു മുന്‍കരുതലായിട്ടാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം രാവിലെ നാമജപ പ്രാര്‍ഥനയ്ക്ക് എത്തിയ തന്ത്രികുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

Read More

എറണാകുളത്തേക്ക് 2600 രൂപ,തിരുവനന്തപുരത്തേക്ക് 3000 രൂപ,കോഴിക്കോടേക്ക് 1500 രൂപ;കഴുത്തറപ്പന്‍ നിരക്കുമായി കളം നിറഞ്ഞ് സ്വകാര്യ ബസ്സുകള്‍.

ബെംഗളൂരു: കേരള, കർണാടക ആർടിസി സർവീസുകളിലെ പതിവ്, സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസ് നിരക്കുകൾ കുതിച്ചുയർന്നു. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഇന്നും നാളെയുമാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. തിരുവനന്തപുരത്തേക്ക് എസി മൾട്ടി ആക്സിൽ ബസിൽ 2500 മുതൽ 3000 രൂപവരെയും എറണാകുളത്തേക്ക് 2600 രൂപ മുതൽ 3000 രൂപവരെയുമാണ് ഇന്നലെ യാത്രക്കാരിൽ നിന്ന് ഈടാക്കിയത്.സാധാരണ ദിവസങ്ങളിൽ 1000 രൂപ മുതൽ 1500 രൂപവരെ നിരക്കുണ്ടായിരുന്ന സ്ഥാനത്താണ് ഇരട്ടിയിലേറെ വർധന. കോഴിക്കോടേക്ക് എസി ബസിൽ 1300 മുതൽ 1500 രൂപവരെയും…

Read More

ബലാത്സംഗ വീരന്‍ പിടിയിലായത് ഡിഎൻഎ പരിശോധയില്‍

മുംബൈ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശി റഹാൻ ഖുറേഷിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2102 ൽ മുംബൈയിലെ നെഹ്റു ന​ഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായത് ഡിഎൻഎ പരിശോധയുടെ സഹായത്തോടെയാണ്. എന്നാൽ ഇതേ ഡിഎൻഎ പരിശോധനാ ഫലം വിരല്‍ ചൂണ്ടിയത് മുംബൈയിലെ വിവിധയിടങ്ങളിൽ നടന്ന ബലാത്സം​ഗ കേസുകളിലെ പ്രതിയുടെ നേരെയാണ്. തുടർന്ന്…

Read More

പിഎഫ് പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടിന്‍റെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 0.4 ശതമാനം ഉയര്‍ത്തി പലിശനിരക്ക് എട്ട് ശതമാനത്തിലേക്കാണ് എത്തിയത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കണക്കാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.6 ശതമാനമായിരുന്നു ജിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്ന പലിശ നിരക്ക്. കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയമാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ ജീവനക്കാര്‍ എന്നിവര്‍ക്ക് ജിപിഎഫ് പലിശ നിരക്ക് ഉയര്‍ത്തിയതിന്‍റെ പ്രയോജനം ലഭിക്കും.

Read More

നവരാത്രി മഹോത്സവ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം

കൊല്ലൂർ ∙ മഹിഷാസുര നിഗ്രഹം കഴിഞ്ഞു തിന്മയുടെ മേൽ നന്മയുടെ വിജയപതാക പാറിച്ച് ദുർഗാദേവി നാളെ പുഷ്പാലംകൃത രഥത്തിലേറി എഴുന്നള്ളും. കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ മഹാനവമി ദിനമായ നാളെ ഉച്ചയ്ക്ക് ഒന്നിനാണു ദേവി എഴുന്നള്ളുന്ന നവരാത്രി രഥോത്സവം നടത്തുക. നാളെ പുലർച്ചെ നട തുറന്നു പതിവു പൂജകൾക്കു ശേഷം 11.30നു ചണ്ഡികായാഗം നടക്കും. തുടർന്നാണു രഥോത്സവ ചടങ്ങുകൾ നടത്തുക. പുഷ്പാലംകൃതമായ രഥത്തിൽ ദേവീവിഗ്രഹമേറ്റി ശ്രീകോവിലിനു ചുറ്റും വലിച്ചെഴുന്നള്ളിക്കുന്ന ചടങ്ങാണു നവരാത്രി രഥോത്സവം എന്നറിയപ്പെടുന്നത്. തന്ത്രി രാമചന്ദ്ര അഡിഗ മുഖ്യകാർമികത്വം വഹിക്കും. 19നു പുലർച്ചെ നാലിനു…

Read More
Click Here to Follow Us