സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിലയ്ക്കല്‍: ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പാ പോലീസാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

നിലയ്ക്കലില്‍ വന്‍ പ്രതിഷേധങ്ങളാണ് രാവിലെ മുതല്‍ അരങ്ങേറുന്നത്. പമ്പയിലും നിലയ്ക്കലിലുമായി തമ്പടിച്ച അയ്യപ്പ ധര്‍മ സേന നിരവധി വാഹനങ്ങള്‍ തടഞ്ഞു. കൂടാതെ വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഒരു മുന്‍കരുതലായിട്ടാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം രാവിലെ നാമജപ പ്രാര്‍ഥനയ്ക്ക് എത്തിയ തന്ത്രികുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts