എറണാകുളത്തേക്ക് 2600 രൂപ,തിരുവനന്തപുരത്തേക്ക് 3000 രൂപ,കോഴിക്കോടേക്ക് 1500 രൂപ;കഴുത്തറപ്പന്‍ നിരക്കുമായി കളം നിറഞ്ഞ് സ്വകാര്യ ബസ്സുകള്‍.

ബെംഗളൂരു: കേരള, കർണാടക ആർടിസി സർവീസുകളിലെ പതിവ്, സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസ് നിരക്കുകൾ കുതിച്ചുയർന്നു. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഇന്നും നാളെയുമാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്.

തിരുവനന്തപുരത്തേക്ക് എസി മൾട്ടി ആക്സിൽ ബസിൽ 2500 മുതൽ 3000 രൂപവരെയും എറണാകുളത്തേക്ക് 2600 രൂപ മുതൽ 3000 രൂപവരെയുമാണ് ഇന്നലെ യാത്രക്കാരിൽ നിന്ന് ഈടാക്കിയത്.സാധാരണ ദിവസങ്ങളിൽ 1000 രൂപ മുതൽ 1500 രൂപവരെ നിരക്കുണ്ടായിരുന്ന സ്ഥാനത്താണ് ഇരട്ടിയിലേറെ വർധന.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

കോഴിക്കോടേക്ക് എസി ബസിൽ 1300 മുതൽ 1500 രൂപവരെയും കണ്ണൂരിലേക്ക് 1100 രൂപ മുതൽ 1400 രൂപവരെയുമായിരുന്നു നിരക്ക് ഈടാക്കിയത്. നവരാത്രി, ദസറ ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ സ്കൂളുകൾക്ക് 10 ദിവസം അവധിയായതിനാൽ ലരും കുടുംബ സമേതമാണ് നാട്ടിലേക്ക് തിരിക്കുന്നത്.

തിരക്കേറിയിട്ടും ഒരു സ്പെഷൽ ട്രെയിൻ പോലും കേരളത്തിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ അനുവദിക്കാത്തതും യാത്രാ ക്ലേശം രൂക്ഷമാക്കി. കേരള ആർടിസി ഇന്നും നാളെയുമായി കേരളത്തിലേക്ക് 30 സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിലെ ടിക്കറ്റുകളും മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts