ബലാത്സംഗ വീരന്‍ പിടിയിലായത് ഡിഎൻഎ പരിശോധയില്‍

മുംബൈ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശി റഹാൻ ഖുറേഷിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

2102 ൽ മുംബൈയിലെ നെഹ്റു ന​ഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായത് ഡിഎൻഎ പരിശോധയുടെ സഹായത്തോടെയാണ്.

എന്നാൽ ഇതേ ഡിഎൻഎ പരിശോധനാ ഫലം വിരല്‍ ചൂണ്ടിയത് മുംബൈയിലെ വിവിധയിടങ്ങളിൽ നടന്ന ബലാത്സം​ഗ കേസുകളിലെ പ്രതിയുടെ നേരെയാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത 20 ഓളം പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയത്.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

2010 മുതൽ പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിക്കുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ റഹാൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികകമായി പീഡിപ്പിച്ച സംഭവത്തിൽ കാർഘർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

അന്ന് സമാനമായ എട്ടോളം കേസുകളിൽ ഇയാളെ പൊലീസ് സംശയിച്ചിരുന്നുവെങ്കിലും സംശയം ശരി വയ്ക്കുന്ന തെളിവുകളൊന്നും പൊലീസിന്‍റെ പക്കൽ ഉണ്ടായിരുന്നില്ല.   മാതാപിതാക്കളോ ബന്ധുകളോ അയച്ചിട്ടാണ് താന്‍ വന്നതെന്ന് പെൺകുട്ടികളെ തെറ്റ് ധരിപ്പിച്ചതിന് ശേഷം ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ഇയാള്‍ അവരെ കൂട്ടികൊണ്ടുപോയാണ് ബലാത്സം​ഗത്തിന് ഇരയാക്കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
[masterslider id="10"]

Related posts