നാ​ഗദേവതയുടെ അനു​ഗ്രഹ൦: നവജാതശിശുവിനെ മൂര്‍ഖനെ കൊണ്ട് കൊത്തിച്ചു

റായ്പൂര്‍: അന്ധവിശ്വാസത്തിന്‍റെ പേരില്‍ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ബലി നല്‍കി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം.

നാഗദേവതയുടെ അനുഗ്രഹം ലഭിക്കുന്നതിനായി പാമ്പാട്ടിയുടെ വാക്കുകള്‍ വിശ്വസിച്ച് കുട്ടിയെ മൂര്‍ഖനെ കൊണ്ട് കൊത്തിയ്ക്കുകയായിരുന്നു.

മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയാണെങ്കില്‍ നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് മാതാപിതാക്കളെ ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.

കുട്ടിയെ പാമ്പിന് മുന്നില്‍ കിടത്തുകയും പിന്നീട് ഇയാള്‍ പാമ്പിനെ കുട്ടിയുടെ കഴുത്തില്‍ ചുറ്റുകയുമായിരുന്നു. കുട്ടിയെ മൂര്‍ഖന്‍ കടിച്ചെങ്കിലും പാമ്പിന് വിഷമില്ലെന്ന് മാതാപിതാക്കളോട് പറഞ്ഞ് പാമ്പാട്ടി ചടങ്ങുകള്‍ തുടരുകയായിരുന്നു .

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

എന്നാല്‍ രണ്ടുമണിക്കൂറിന് ശേഷം കുട്ടി അനങ്ങാതായതോടെയാണ് കള്ളി വെളിച്ചത്തായത്. ബോധരഹിതയായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും  മരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പാമ്പാട്ടി ബില്ലു റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ താന്‍ പാമ്പിന്‍റെ വിഷം കളഞ്ഞിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts