മുന്‍ ചാംപ്യന്‍മാരായ എടിക്കെയ്ക്കു സീസണിലെ ആദ്യ ജയം.

ഡല്‍ഹി ഡൈനാമോസിനെയാണ് എടിക്കെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഇരുപകുതികളിലുമായി ബല്‍വന്ത് സിങും (20ാം മിനിറ്റ്) നൊസെയ്ര്‍ എല്‍മെയ്‌മൊനി (84) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. പ്രീതം കോട്ടാലാണ് 54ാം മിനിറ്റില്‍ ഡല്‍ഹിയുടെ ഗോള്‍ മടക്കിയത്. ആദ്യ രണ്ടു റൗണ്ടുകളിലും പരാജയപ്പെട്ടതിനാല്‍ സീസണില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ എടിക്കെയ്ക്കു ഈ മല്‍സരത്തില്‍ ജയം അനിവാര്യമായിരുന്നു.

20ാം മിനിറ്റില്‍ ബല്‍വന്തിലൂടെ എടിക്കെ അക്കൗണ്ട് തുറക്കുകയും ചെയ്തു. ഡല്‍ഹി പ്രതിരോധത്തെ നിഷ്പ്രഭരാക്കിയാണ് തകര്‍പ്പനൊരു ഗോളിലൂടെ ബല്‍വന്ത് ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ തുടരെ മുന്നേറ്റങ്ങള്‍ നടത്തിയ ഡല്‍ഹി 54ാം മിനിറ്റില്‍ സമനില പിടിച്ചുവാങ്ങി. നാരായണ്‍ ദാസിന്റെ കോര്‍ണര്‍ കിക്കിനൊടുവില്‍ ലഭിച്ച പന്ത് പ്രീതം ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയുടെ തുടരെയുള്ള മുന്നേറ്റങ്ങളാണ് കണ്ടത്.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് എടിക്കെ പരീക്ഷിച്ചത്. കളിയുടെ ഗതിക്കു വിപരീതമായാണ് 84ാം മിനിറ്റില്‍ മൊറോക്കന്‍ താരം എല്‍മെയ്‌മൊനിയിലൂടെ എടിക്കെ മല്‍സരിവിധി നിര്‍ണയിച്ച ഗോള്‍ കണ്ടെത്തിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിനുള്ളില്‍ വച്ച് നാരായണ്‍ ദാസ് നല്‍കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എല്‍മെയ്‌മൊനി തകര്‍പ്പനൊരു ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts