ഷാജോണിന്‍റെ സംവിധാനത്തില്‍ പൃഥിരാജ് നായകന്‍!

മിമിക്രി വേദികളിലൂടെയും ബിഗ്‌സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ കലാഭവന്‍ ഷാജോണ്‍ ഇനി സംവിധാന രംഗത്തേയ്ക്ക്!

കോമഡി—ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ബ്രദര്‍ഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥിരാജാണ് നായകന്‍.

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് ഈക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

പൃഥിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതെ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്നെ കാണാനെത്തി.

അദ്ദേഹം തന്നെ രചിച്ച ഒരു പൂര്‍ണ സ്ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം, ഒപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു.

പക്ഷേ ഷാജോണ്‍ ചേട്ടന്‍റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

രസികന്‍മാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയാണിത്. കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം ഉണ്ട്. കലാഭവന്‍ ഷാജോണിന്‍റെ അരങ്ങേറ്റ ചിത്രം ഇവിടെ പ്രഖ്യാപിക്കുന്നു….. ”ബ്രദേഴ്സ് ഡേ”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
[masterslider id="10"]

Related posts

Click Here to Follow Us