ഭക്ഷണങ്ങൾക്ക് വില കൂട്ടി ഹോട്ടൽ ഉടമകൾ

ബെംഗളൂരു: സൺഫ്ലവർ ഓയിലിന്റെ വില കൂടിയതോടെ ഭക്ഷണ സാധങ്ങൾക്ക് 5 രൂപ വരെ വില ഉയർത്തി ഹോട്ടൽ ഉടമകൾ. ദോശ, പൂരി, വട തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തിൽ അഞ്ച് രൂപ വർധിപ്പിച്ചത്. നേരത്തെ ഏപ്രിൽ ഒന്നു മുതൽ വില കൂട്ടാനായിരുന്നു ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിന് മുൻപേ തന്നെ ചെറുകിട ഹോട്ടലുകൾ വില ഉയർത്തിയിരിക്കുകയാണ് . വില കൂട്ടാതെ പിടിച്ചുനിൽക്കാൻ ആവില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം. സൺഫ്ലവർ, പാമോയിൽ വില വർധനവിന് ഒപ്പം ഗോതമ്പ്, ആട്ട, മൈദ എന്നിവയുടെ വിലയും ഉയരുകയാണ്.…

Read More

40 പൈസയ്ക്ക് 4000 രൂപ പിഴ

ബെംഗളൂരു: ഭക്ഷണത്തിനു 40 പൈസ അധികം ഈടാക്കിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഹർജിക്കാരനെ ശിക്ഷിച്ച് കോടതി. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച്‌ പരാതി നല്‍കിയ ഹര്‍ജിക്കാരനെയാണ്  ഉപഭോക്തൃ കോടതി പിഴ ചുമത്തിയത് . ബെംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് കോടതി പിഴ ചുമത്തിയത്. നിസ്സാര വിഷയം ഉന്നയിച്ച്‌ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് പരാതിക്കാരന് 4,000 രൂപ പിഴ ചുമത്തിയത്. പ്രശസ്തിയ്‌ക്ക് വേണ്ടിയാണിയാള്‍ അനാവശ്യമായി പരാതി നല്‍കിയതെന്നും കോടതി അറിയിച്ചു. 40 പൈസ അധികം വാങ്ങിയത് വളരെ മോശമാണെന്നും ഇത്…

Read More

പാനിപ്പൂരി കഴിക്കാനെത്തിയ ദളിതരെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ.

ബെംഗളൂരു: മൈസൂരു ജില്ലയിലെ അരസിനകെരെ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാരുടെ പ്രദേശത്ത് പാനിപ്പൂരി കഴിക്കാനെത്തിയ ദളിത് കുടുംബത്തിലെ ഒരു സ്ത്രീ ഉൾപ്പെടെയുള്ള അഞ്ച് അംഗങ്ങളെ മർദ്ദിച്ചതിന് ആറ് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഇരകളുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൗഭാഗ്യ, ദിലീപ്, ചന്ദൻ, മധുകർ, പ്രസന്ന എന്നിവർക്കാണ് മർദനമേറ്റത് ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. മൂർത്തി, സച്ചിൻ, നവീൻ, മഹാദേവസ്വാമി, ചന്ദൻ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ഉയർന്ന ജാതിക്കാർ കൂടുതലുള്ള പ്രദേശത്ത് ദിലീപും പ്രസന്നയും മധുകറും പാനിപ്പൂരി കഴിക്കാൻ…

Read More

നഗരത്തിൽ ഭക്ഷണവില വർധിക്കുന്നു.

ബെംഗളൂരു: വാണിജ്യ എൽ‌പി‌ജിയുടെ തുടർച്ചയായ വിലവർദ്ധന മുൻനിർത്തി നഗരത്തിലെ ഹോട്ടലുകൾ ഭക്ഷ്യവില 5 മുതൽ 10 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ചതിനാൽ തിങ്കളാഴ്ച മുതൽ ബെംഗളൂരുവുകാർക്ക് ലഘുഭക്ഷണങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. 2019-ലാണ് അവസാനമായി വിലവർദ്ധനവ് ഉണ്ടായത് എന്നാൽ അതിന് ശേഷം ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പാചക എണ്ണ എന്നിവയുടെ വിലയും കഴിഞ്ഞ രണ്ട് വർഷത്തിനിടെ വർധിച്ചിട്ടുണ്ട് . കൂടാതെ വൈദ്യുതി, കെട്ടിട വാടക, ശമ്പളം തുടങ്ങിയ മറ്റ് ഇൻപുട്ട് ചെലവുകളും ഏകദേശം 15 ശതമാനം വർദ്ധിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ…

Read More

മോഡേണായി ലഹരി ഇടപാടുകൾ; ഭക്ഷണവിതരണ ആപ്പുകൾ വഴി ന​ഗരത്തിൽ ലഹരികച്ചവടം

ബെം​ഗളുരു; ലഹരി കച്ചവടത്തിന് പുതിയ വഴിതേടിയ രണ്ട് പേർ പോലീസ് പിടിയിൽ. ഇത്തവണ ഭക്ഷണ വിതരണ ആപ്പുകൾ വഴിയാണ് ലഹരി കച്ചവടം നടത്തിയത്. അസം സ്വദേശികളായ രണ്ട്പേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 60 ലക്ഷം രൂപയുടെ ലഹരി മരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാനെന്ന വ്യാജേന പുസ്തകങ്ങളിലും സമ്മാനപൊതികളിലും ഭം​ഗിയായി പൊതിഞ്ഞാണ് അസം സ്വദേശികൾ ന​ഗരത്തിൽ ലഹരി കച്ചവടം ചെയ്തു വന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഓരോ പുസ്തകങ്ങളുടെയും ഉൾതാളുകൾ മുറിച്ചെടുത്ത് പകരം ലഹരി മരുന്നടങ്ങിയ പാക്കറ്റ് വെച്ചാണ് സംശയം…

Read More

ന​ഗരത്തിലെ കർഫ്യൂ ഇളവ്; ഹോട്ടലുകളിൽ തിരക്കേറുന്നു: ആശ്വാസത്തോടെ മലയാളി ഹോട്ടലുടമകൾ

ബെം​ഗളുരു; രാത്രി കർഫ്യൂവിൽ ഇളവുകൾ വന്നതോടെ ഹോട്ടലുകളിലെ കച്ചവടം മെച്ചമാകുന്നുവെന്ന് മലയാളി ഹോട്ടലുടമകൾ. കർഫ്യൂ ഇളവുകൾ വന്നതോടെ കുടുംബമായി എത്തി ഭക്ഷണം കഴിക്കാൻ കൂടുതൽ പേരെത്തിയതോടെയാണിത്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ കഴിയാത്ത സാഹചര്യം ഹോട്ടലുടമകൾക്ക് കനത്ത നഷ്ടമാണ് വരുത്തി വച്ചത്. കൂടാതെ വി​ദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ നാടുകളിൽ നിന്ന് പലരും മടങ്ങി എത്തിയതും ഹോട്ടലിൽ തിരക്കേറുന്നതിന് കാരണമായിട്ടുണ്ട്.

Read More

നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ ന​ഗരത്തിൽ സജീവമാകുന്നു

ബെം​ഗളുരു; കോവിഡ് രണ്ടാം തരം​ഗം കുറഞ്ഞതോടെ ന​ഗരത്തിൽ ഹോട്ടലുകൾ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലമായതോടെ ഏറെ പ്രയാസം നേരിട്ട മേഖലയായിരുന്നു ഹോട്ടലുകളുടേത്. രുചികരമായ കേരള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ പലതും കോവിഡ് തീർത്ത പ്രതിസന്ധിയിൽ കാലിടറി ഭാ​ഗികമായി പൂട്ടിപ്പോകുകയോ, ഏതാനും ചിലർ ഓൺലൈനായി ഭക്ഷണം നൽകുകയോ ചെയ്ത് വന്നിരുന്നു. എന്നാൽ കട പൂട്ടിക്കെട്ടി നാട്ടിലോട്ട് തിരിച്ചു പോയവരുടെ എണ്ണവും വളരെ അധികമായിരുന്നു. എന്നാൽ ഇത്തവണ രണ്ടാം തരം​ഗത്തിന് ശേഷം ഇളവുകൾ കാര്യമായി നൽകിയതോടെ കച്ചവടം കൂടുതൽ നടക്കുന്നതായി ഹോട്ടലുടമകൾ വ്യക്തമാക്കി. വർക്ക്…

Read More

കർണ്ണാടകയെ ഞെട്ടിച്ച് വീണ്ടും ഭക്ഷ്യ വിഷബാധ; ഹോസ്റ്റൽ കന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 120 കുട്ടികൾ ആശുപത്രിയിൽ

ബെം​ഗളുരു: ചിക്കബെല്ലാപുരയിൽ ബിജിഎസ് ഹോസ്റ്റൾ കന്റീനിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 120 കുട്ടികൾ ആശുപത്രിയിൽ. വയറുവേദനയും ഛർദിയെയും തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിചചതെന്നും കുട്ടികളുടെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read More

സ്കൂൾ ഭക്ഷണത്തിൽ ലഭിച്ചത് പല്ലി; ഭക്ഷ്യ വിഷബാധയേറ്റത് 87 കുട്ടികൾക്ക്

ബെള്ളാരി: ബെള്ളാരി ഹഡി​ഗേരി ​ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലി. ഇതേ ഭക്ഷണം കഴിച്ച 87 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു,അതേ സമയം കുട്ടികളുടെ ആരോ​ഗ്യ നില തൃപ്തി കരമാണെന്നും ഭയക്കേണ്ടതില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കഴിച്ചു കൊണ്ടിരുന്ന പുലാവിൽ നിന്നാണ് വി​ദ്യാർഥിക്ക് ചത്ത പല്ലിയെ കിട്ടിയത്.

Read More

ജയിലിലേക്ക് ഭക്ഷണത്തിനൊപ്പം മൊബൈലുകളും; കയ്യോടെ പിടികൂടി അധികൃതർ

ബെം​ഗളുരു: പാരപ്പന സെൻട്രൽ ജയിലിൽ ഭക്ഷണത്തിനൊപ്പം മൊബൈലുകളും കണ്ടെത്തി. 6 മൊബൈലുകൾ പിടിച്ചെടുത്തു. തുണിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈലുകൾ കൊണ്ടുവന്നത്. തടവുകാർക്ക് കൈമാറാനാണ് മൊബൈലുകൾ കൊണ്ടുവന്നതെന്ന് അധികൃതർവ്യക്തമാക്കി.

Read More
Click Here to Follow Us